ബാ​ഗേ​ജ് വ​ലി​ച്ചെ​റി​യു​ന്ന വീഡിയോ ദൃ​ശ്യം: ഔദ്യോഗിക പ്ര​തി​ക​ര​ണ​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

101

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​നു​ള്ളി​ൽ​നി​ന്നും യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്നു​വെ​ന്ന ത​ര​ത്തി​ൽ യൂ​റോ​പ്പി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നുള്ള വി​ഡി​യോ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്.

മ​ട​ക്ക​യാ​ത്ര​ക്ക് വി​മാ​നം ത​യാ​റാ​ക്കു​ന്ന​തി​ന് നേ​ര​ത്തേ വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വി​ഡി​യോ​യി​ൽ ഉ​ള്ള​തെ​ന്നും അ​ത് യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജ് അ​ല്ലെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ​യും അ​വ​രു​ടെ വ​സ്തു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ഉ​യ​ർ​ന്ന സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലും, ഖ​ത്ത​ർ എ​യ​ർ​വേ​സ് പ്ര​തി​ബ​ദ്ധ​രാ​ണെ​ന്ന് കമ്പനി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.