അൽ ഗരാഫ സ്ട്രീറ്റിലെ രണ്ട് പാതകളിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം

32

ദോഹ, ഖത്തർ: ദുഹൈൽ ഇൻ്റർചേഞ്ചിൽ നിന്ന് അൽ റയ്യാനിലേക്കുള്ള അൽ ഗരാഫ സ്ട്രീറ്റിലെ രണ്ട് പാതകൾ അടച്ചതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ അറിയിച്ചു .

ദുഹൈൽ ഇൻ്റർചേഞ്ചിൻ്റെയും അൽ ഗരാഫ സ്ട്രീറ്റ് പദ്ധതിയുടെയും ഭാഗമായി റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് 2024 ജൂലൈ 19 വെള്ളിയാഴ്ച മുതൽ 2024 ഓഗസ്റ്റ് 22 വരെ ഈ റോഡ് അടച്ചിടും.

എല്ലാ റോഡ് ഉപയോക്താക്കളും അനുവദനീയമായ വേഗത പരിധികൾ പാലിക്കണമെന്നും അവരുടെ സുരക്ഷയ്ക്കായി ദിശാസൂചനകൾ പാലിക്കണമെന്നും അഷ്ഗൽ അഭ്യർത്ഥിച്ചു.