ദോഹ: മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ ഇൻകാസ്-ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2
ദോഹ അബൂഹമൂറിലെ അബീർ മെഡിക്കൽ സെന്ററിൽ ജൂലൈ 19ന് രാവിലെ ഏഴുമുതൽ 11 വരെയാണ് ക്യാമ്പ്. ആരോഗ്യ ബോധവത്കരണ ക്ലാസ് ,സൗജന്യ നിരക്കിൽ നിരവധി ബ്ലഡ് ടെസ്റ്റുകൾ , ഇ.സി.ജി ടെസ്റ്റ്, വനിതകൾക്കായി ഗൈനക്കോളജി കൺസൾട്ടേഷൻ, കുട്ടികൾക്കുള്ള ഡെന്റൽ പരിശോധന, തുടങ്ങി വിവിധ സൗകര്യങ്ങൾ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ചെയ്യാനുമായി 70677650, 70545495, 50491315, 77117336, 55201433, 66708389 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം .