ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദോഹ ഇടംപിടിച്ചു. പശ്ചിമേഷ്യയിൽ നാലാം സ്ഥാനമാണ് നേടിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം, സുരക്ഷ, ആരോഗ്യം, പരിസ്ഥിതി, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കണോമിസ്റ്റ് ഇന്റലിജന്റ്സ് യൂണിറ്റാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ആകെ 173 നഗരങ്ങളുടെ പട്ടികയിൽ 73.4 ഇൻഡക്സ് സ്കോറോടെ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചിരിക്കുകയാണ് ഖത്തർ തലസ്ഥാനം. അബുദാബി, ദുബായ്, കുവൈറ്റ് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുൻപിലുള്ളത്. 80ന് മുകളിൽ സ്കോർ ചെയ്യുന്ന അബുദാബിയും ദുബായിയും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളായാണ് വിലയിരുത്തുന്നത്. തുടർച്ചയായ മൂന്നാം വർഷവും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ മുന്നിൽ. കോപ്പൻ ഹേഗൻ രണ്ടാംസ്ഥാനത്തും, സൂറിച്ച് മൂന്നാം സ്ഥാനത്തുമാണ്.
Home Uncategorized ജീവിക്കാൻ ഏറ്റവും മികച്ച ലോക നഗരങ്ങളുടെ പട്ടികയിൽ ദോഹ, പശ്ചിമേഷ്യയിൽ നാലാമത്