Home Uncategorized ജീവിക്കാൻ ഏറ്റവും മികച്ച ലോക ന​ഗരങ്ങളുടെ പട്ടികയിൽ ദോഹ, പ​ശ്ചി​മേ​ഷ്യ​യി​ൽ നാ​ലാ​മ​ത്

ജീവിക്കാൻ ഏറ്റവും മികച്ച ലോക ന​ഗരങ്ങളുടെ പട്ടികയിൽ ദോഹ, പ​ശ്ചി​മേ​ഷ്യ​യി​ൽ നാ​ലാ​മ​ത്

ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച ന​ഗരങ്ങളുടെ പട്ടികയിൽ ദോഹ ഇടംപിടിച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ നാ​ലാം സ്ഥാനമാണ് നേടിയിരിക്കുന്നത്. അ​ടി​സ്ഥാ​ന സൗ​ക​ര്യം, സു​ര​ക്ഷ, ആ​രോ​ഗ്യം, പ​രി​സ്ഥി​തി, സം​സ്കാ​രം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളുടെ അടിസ്ഥാനത്തിൽ ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ന്റ​ലി​ജ​ന്റ്സ് യൂ​ണി​റ്റാ​ണ് റാങ്കിം​ഗ് നടത്തിയിരിക്കുന്നത്. ആ​കെ 173 ന​ഗ​ര​ങ്ങ​ളുടെ പട്ടികയിൽ 73.4 ഇൻഡക്സ് സ്കോറോടെ മി​ഡി​ലീ​സ്റ്റ് നോ​ർത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചിരിക്കുകയാണ് ഖത്തർ തലസ്ഥാനം. അബു​ദാബി, ദുബായ്, കുവൈറ്റ് സിറ്റി എന്നീ ന​ഗരങ്ങളാണ് ഖത്തറിന് മുൻപിലുള്ളത്. 80ന് മുകളിൽ സ്കോർ ചെയ്യുന്ന അബുദാബിയും ദുബായിയും ജീ​വി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ന​ഗ​ര​ങ്ങ​ളാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. തു​ട​ർച്ച​യാ​യ മൂ​ന്നാം വ​ർഷ​വും ഓ​സ്ട്രി​യ​ൻ ‌ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. കോ​പ്പ​ൻ ഹേ​ഗ​ൻ ര​ണ്ടാം​സ്ഥാ​ന​ത്തും, സൂ​റി​ച്ച് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

Exit mobile version