സംസ്‌കൃതി ഖത്തർ സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം: ചെറുകഥകൾ ക്ഷണിക്കുന്നു

43

ദോഹ ∙ എല്ലാ വർഷവും സംസ്‌കൃതി ഖത്തർ സംഘടിപ്പിക്കാറുള്ള സംസ്‌കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് പ്രവാസി മലയാളികളിൽ നിന്നും ചെറുകഥകൾ ക്ഷണിക്കുന്നു. ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നത്.

അവാർഡ് നിർണയത്തിന് അയക്കേണ്ട രചനകൾ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള മൗലികമായ രചനകൾ ആയിരിക്കണം. രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ രചനകളിൽ ഉൾക്കൊള്ളിക്കരുത്. വിദേശ രാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും, മൊബൈൽ നമ്പർ ഉൾപ്പടെയുള്ള മേൽവിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കേണ്ടതാണ് . രചനകൾ സെപ്തംബർ 5, 2024 നു മുൻപായി കിട്ടത്തക്കവിധം പിഡിഎഫ് ഫോർമാറ്റിൽ cvsaward2024@gmail.com , sssreenath2@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: (00974) 55287546, 55659527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.