ദോഹ: എ.ടി.എം കാർഡിലെ .എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മറ്റ് കാർഡ് റീഡറുകളിലും വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തുന്ന സ്കിമ്മിങ്ങിനെതിരെ മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
എ.ടി.എം, പി.ഒ.എസ് മെഷീൻ ഉൾപ്പെടെ കാർഡ് സ്വൈപ്പ് ചെയ്യുന്ന യന്ത്രങ്ങളിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പിൻ നമ്പർ ഉൾപ്പെടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തുന്നതിനെതിരെ ഖത്തർ സെൻട്രൽ ബാങ്ക് സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചു. തട്ടിപ്പിന് ഇരയാകുന്നത് തടയാനുള്ള നടപടികളും സ്കിമ്മിങ് ഉപകരണം ഘടിപ്പിച്ച എ.ടി.എമ്മുകൾ എങ്ങനെ തിരിച്ചറിയാമെന്നും ക്യൂ.സി.ബിയുടെ ‘എക്സ്’ പേജ് വഴി വിശദീകരിച്ചു.
കാർഡ് സ്ലോട്ടിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ചെറിയ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ എന്നും,എടിഎം കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് കാർഡ് റീഡർ യഥാസ്ഥാനത്ത് തന്നെയണോ എന്ന് എന്ന് നോക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് നിർദേശിക്കുന്നു. സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ +974 6681 5757 എന്ന ഹോട്ട്ലൈൻ നമ്പറോ, cccc@moi.gov.qa എന്ന ഇമെയിലോ ഉപയോഗിച്ചോ അധികൃതരെ ഉപയോക്താക്കൾക്ക് പരാതി നൽകാം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കാനും തങ്ങളുടെ പണം സുരക്ഷിതമാക്കാായി ബാങ്ക് നിർദ്ദേശിച്ച നടപടികൾ പാലിക്കാനും ബാങ്ക് അഭ്യർത്ഥിച്ചു.