Home INFO എ.​ടി.​എ​മ്മി​ലെ സ്കി​മ്മി​ങ് ത​ട്ടി​പ്പി​നെ​തി​രെ ശക്തമായ മുന്നറിയിപ്പുമായി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്

എ.​ടി.​എ​മ്മി​ലെ സ്കി​മ്മി​ങ് ത​ട്ടി​പ്പി​നെ​തി​രെ ശക്തമായ മുന്നറിയിപ്പുമായി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്

ദോ​ഹ: എ.​ടി.​എം കാ​ർ​ഡി​ലെ .എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മറ്റ് കാർഡ് റീഡറുകളിലും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സ്കി​മ്മി​ങ്ങി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ സെ​ൻ​​ട്ര​ൽ ബാ​ങ്ക്

എ.​ടി.​എം, പി.​ഒ.​എ​സ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്യു​ന്ന യ​ന്ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് പി​ൻ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പു​ന​ട​ത്തു​ന്നതിനെതിരെ ഖ​ത്ത​ർ ​​സെ​ൻ​ട്ര​ൽ ബാ​ങ്ക് സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ അ​റി​യി​ച്ചു. ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും സ്കി​മ്മി​ങ് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച എ.​ടി.​എ​മ്മു​ക​ൾ എ​ങ്ങ​നെ തി​രി​ച്ച​റി​യാ​മെ​ന്നും ക്യൂ.​സി.​ബി​യു​ടെ ‘എ​ക്സ്’ പേ​ജ് വ​ഴി വി​ശ​ദീ​ക​രി​ച്ചു.

കാർഡ് സ്ലോട്ടിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ചെറിയ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ എന്നും,എടിഎം കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് കാർഡ് റീഡർ യഥാസ്ഥാനത്ത് തന്നെയണോ എന്ന് എന്ന് നോക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് നിർദേശിക്കുന്നു. സാ​മ്പ​ത്തി​ക, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ +974 6681 5757 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റോ, cccc@moi.gov.qa എ​ന്ന ഇ​മെ​യി​ലോ ഉ​പ​യോ​ഗി​ച്ചോ അ​ധി​കൃ​ത​രെ ഉപയോക്താക്കൾക്ക് പരാതി നൽകാം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കാനും തങ്ങളുടെ പണം സുരക്ഷിതമാക്കാായി ‌‌‌‌ബാങ്ക് നിർദ്ദേശിച്ച നടപടികൾ പാലിക്കാനും ബാങ്ക് അഭ്യർത്ഥിച്ചു.

Exit mobile version