ദോഹ: സ്വർണ വില വര്‍ധനവിൽ നിന്നും ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നൽകുന്ന ഓഫറുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. വിലയിലെ വ്യതിയാനം ബാധിക്കാതെ സ്വർണം വാങ്ങുന്നത് കൂടുതല്‍ സൗകര്യ പ്രദമാക്കാന്‍ ലക്ഷ്യമിട്ടു മൊത്തം തുകയുടെ 10 ശതമാനം മുന്‍കൂറായി നല്കി സ്വർണ നിരക്ക് ബ്ലോക്ക് ചെയ്യാനുള്ള അവസരമായിട്ടാണ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ഉത്സവസീസണിൽ ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മലബാർ ഗോൾഡ് ഈ സൗകര്യം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 29 വരെ 10 ശതമാനം തുക മുൻകൂറായി നൽകി വില ബ്ലോക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുന്നവർക്ക് വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണം ലഭിക്കും.
വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും കഴിയും. അതായത് 10,0000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താവിന് 10000 റിയാൽ നൽകി മുൻകൂർ ബുക്കിങ് ലഭ്യമാക്കാനാകും. ഒക്ടോബർ 10നോ അതിന് മുമ്പോ നടത്തിയ ആദ്യ അഡ്വാൻസ് ബുക്കിങ്ങുകൾക്ക് കോംപ്ലിമെന്ററിയായി ഡയമണ്ട് വൗച്ചറും കിട്ടും. എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്.
ഔട്ട്ലറ്റിൽ നിന്ന് നേരിട്ടോ, മൊബൈൽ ആപ്പിലൂടെ ഓൺലൈനായോ അഡ്വാൻസ് തുക അടക്കാവുന്നതാണ്. 10 ശതമാനം അഡ്വാൻസിന് പുറമെ 90 ദിവസത്തേക്കും 180 ദിവസത്തേക്കും സ്വർണ നിരക്ക് പരിരക്ഷ ലഭിക്കുന്നതിന് യഥാക്രമം ആകെ തുകയുടെ 50, 100 ശതമാനം അഡ്വാൻസായി അടച്ച് നിരക്ക് വർധനയിൽ നിന്ന് പരിരക്ഷ നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.