‘ക്യു​ സ്യൂ​ട്ട് നെ​ക്സ്റ്റ് ജെ​ന്‍’ ലോകത്തെ ഏറ്റവും മികച്ച ബി​സി​ന​സ് ക്ലാ​സു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

56

ദോഹ ∙ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ പ്രമുഖ വിമാന കമ്പനിയായ ഖത്തർ എയർവേസ് ഒരുങ്ങുന്നു. ‘ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ’ എന്ന പേരിലാണ് പുതിയ സംവിധാനങ്ങൾ കമ്പനി കൊണ്ടുവരുന്നത് . കൂടുതൽ സൗകര്യങ്ങളും ആധുനികതയും വാഗ്ദാനം ചെയ്യുന്ന ഈ സംവിധാനങ്ങളുടെ വിശദാംശങ്ങൾ ജൂലൈ 22 മുതൽ 26 വരെ ബ്രിട്ടനിലെ ഫാൻബറോയിൽ നടക്കുന്ന രാജ്യന്താര എയർഷോയിൽ അവതരിപ്പിക്കും.

നിലവിൽ 170 ൽ അധികം റൂട്ടുകളിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേസ് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് വ്യോമയാന മേഖലയിലെ ആധിപത്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.ഈ വർഷവും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള സ്കൈട്രാക്സ് പുരസ്കാരം ഖത്തർ എയർവേസിന് സ്വന്തമാക്കിയിരുന്നു . പുതിയ സംവിധാനങ്ങളുടെ രൂപരേഖകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എയർലൈൻ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ‘ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ’ കാരണമാകുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ. പ്രതീക്ഷ പ്രകടിപ്പിച്ചു. നി​ല​വി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ബി​സി​ന​സ് ക്ലാ​സാ​യ ക്യു ​സ്യൂ​ട്ടി​ല്‍ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.