ജൂലൈ 12 വെള്ളിയാഴ്ചദോഹ: ജൂലൈ 12ന് വെള്ളിയാഴ്ച കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ മൽഖ റൂഹി എന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഖത്തർ ചാരിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഖത്തറിലെ പ്രവാസി മലയാളി കുടുംബത്തിന്റെ നാലു മാസം പ്രായമായ കുഞ്ഞിനാണ് എസ്.എം.എ ടൈപ് -1 രോഗം പിടിപെട്ടത് .
ചലഞ്ച് വിജയിപ്പിക്കാൻ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത്, സബ്കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം നടന്നു . സംസ്ഥാന കൗൺസിലർമാർ, പഞ്ചായത്ത് ഭാരവാഹികൾ ,മണ്ഡലം ഭാരവാഹികൾ, എന്നിവരെ ഉൾപ്പെടുത്തി വർക് ഫോഴ്സ് രൂപവത്കരിക്കുകയും ചെയ്യും . ഈ പ്രവർത്തനങ്ങളെ പിന്തുണക്കാനും കൂടുതൽ ഫണ്ട് സ്വരൂപിക്കാനും പൊതുസമൂഹത്തിന്റെ പിന്തുണ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഈസ അധ്യക്ഷത വഹിക്കുകയും ഉപദേശക സമിതി ഭാരവാഹികളായ ഷാഫി ഹാജി, അബ്ദുന്നാസർ നാച്ചി, മറ്റു സംസ്ഥാന ഭാരവാഹികൾ, ജില്ല ഭാരവാഹികൾ, സംസ്ഥാന വിങ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കുകയും ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം ഹുസൈൻ നന്ദിയും പറയുകയും ചെയ്തു.
https://forms.gle/cta9CNgpQ8jsHqzY8 എന്ന ഗൂഗ്ൾ ഫോം ലിങ്കിലൂടെ ബിരിയാണി ചലഞ്ചിൽ രജിസ്റ്റർ ചെയ്യാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp