ഖത്തറിൽ മെട്രോ എക്‌സ്‌പ്രസ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

4282

ദോഹ:ലു​സൈ​ലും അ​ൽ മ​ഹ ഐ​ല​ൻ​ഡു​മു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ച്ച് ​ഖത്തർ മെ​ട്രോ എ​ക്സ്പ്ര​സ്. പൊ​തു​ഗ​താ​ഗ​ത വി​ഭാ​ഗ​മാ​യ മു​വാ​സ​ലാ​ത്ത് (ക​ർ​വ) ആ​ണ് ഇന്നലെ (ബു​ധ​നാ​ഴ്ച) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

ലു​സൈ​ലി​ലെ മറീന നോ​ർ​ത്ത്, ത​ർ​ഫാ​ത് സൗ​ത്ത്, ത​ർ​ഫാ​ത് നോ​ർ​ത്ത്, വാ​ദി തു​ട​ങ്ങി​യ ട്രാം ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി മെട്രോ എക്സ്പ്രസ്സ് സർവീസ് ഇനി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാ​മി​ന്റെ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വി​സ് സം​വി​ധാ​ന​മാ​ണ് ​​മെ​ട്രോ എ​ക്സ്പ്ര​സ് സേവനം. മെ​ട്രോ ലി​ങ്ക് ബ​സ് സ​ർ​വി​സ് ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ക.

മെട്രോ എക്സ്പ്രസ്സ് സേവനത്തിനായി യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം

കര്‍വ ടാക്‌സി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
മെട്രോഎക്‌സ്പ്രസ് ടാബ് തിരഞ്ഞെടുക്കുക.
യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം നൽകുക.
ഒരു സവാരി അഭ്യര്‍ഥിച്ച്, നിങ്ങൾ നൽകിയ പിക്ക്-അപ്പ് പോയിന്റില്‍ വാഹനം എത്തുന്നതുവരെ വെയിറ്റ് ചെയ്യുക.