മടക്കയാത്ര : കൊള്ളയടി ആരംഭിച്ചു വിമാന കമ്പനികൾ

258

ദോ​ഹ: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ്​ ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ സ്​​കൂ​ളു​ക​ളി​ൽ ​സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​രം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ മ​ട​ക്ക യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ ചൂഷണം ചെയ്ത് വി​മാ​ന​ക്ക​മ്പ​നി​ക​ൾ.

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റി​ന്റെ അ​നി​യ​ന്ത്രി​ത നി​ര​ക്കു വ​ർ​ധ​ന​ക്കെ​തി​രെ പാ​ർ​ല​​മെ​ന്‍റി​ലും പു​റ​ത്തും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​ട്ടും പ്ര​വാ​സി​ക​ളെ കൊള്ളയടിക്കുന്നത് കു​റ​വി​ല്ലെ​ന്ന​താ​ണ്​ അ​വ​സ്ഥ.ര​​ണ്ടു​മാ​​സ​​ത്തെ വേ​​ന​​ല​​വ​​ധി​​ക്കു​​ശേ​​ഷം സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​ണ്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ പ്രവർത്തനം ആരംഭിക്കുന്നത് . അ​വ​ധി​ക്കാ​ല​ത്ത്​ കു​ടും​ബ സ​മേ​തം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​വ​രു​ടെ തി​ര​ക്കാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന വാ​രം മു​ത​ൽ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ റോക്കറ്റ് പോലെ കുതിച്ചുയർന്നു.

15,000 രൂ​പ നി​ര​ക്കി​ൽ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​യി​രു​ന്ന റൂ​ട്ടു​ക​ളി​ൽ ആ​ഗ​സ്​​റ്റ്​ അവസാനവാരം മു​ത​ൽ ത​ന്നെ 35,000ത്തി​നും മു​ക​ളി​ലാ​യി ഉ​യ​ർ​ന്നു. 35,000 ആ​ണ്​ കോ​ഴി​ക്കോ​ട്​-​ദോ​ഹ റൂ​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ന്​ നി​ല​വി​ലെ നി​ര​ക്ക്. ആ​ഗ​സ്​​റ്റ്​ 31ന്​ ​ഇ​ത്​ 45 ,000 രൂ​പ​യി​ലു​മെ​ത്തി​.ഇ​തേ റൂ​ട്ടി​ൽ ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് വ​ഴി​യു​ള്ള ഇ​ൻ​ഡി​ഗോ യാ​ത്ര​ക്ക്​ 30,000 രൂ​പ​യാ​ണ്​ ആ​ഗ​സ്​​റ്റ്​ 20ലെ ​ടിക്കറ്റ് വില. നാ​ല​ര മ​ണി​ക്കൂ​റി​ന്​ പ​ക​രം പ​ത്ത്​ മ​ണി​ക്കൂ​റോ​ള​മെ​ടു​ത്തു​വേ​ണം ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്ത​ണ​മെ​ന്ന​തി​നാ​ൽ കു​ടും​ബ സ​മേ​തം യാ​ത്ര​ചെ​യ്യു​ന്ന​വ​ർ പൊ​തു​വേ ഈ ​റൂട്ടിൽ പോകാറില്ല . കോ​ഴി​ക്കോ​ട്​​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​ദേ​ശ വി​മാ​ന​മാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ 3 000 റി​യാ​ൽ മുകളിലേക്കാണ് ടി​ക്ക​റ്റ്​ നി​ര​ക്ക്. ഗ​ൾ​ഫ്​ എ​യ​ർ, എ​യ​ർ അ​റേ​ബ്യ, ഫ്ലൈ​നാ​സ്​ തു​ട​ങ്ങി​യ ക​ണ​ക്ഷ​ൻ വി​മാ​ന​ങ്ങ​ൾ​ക്കും പൊള്ളുന്ന നി​ര​ക്കാ​ണ്​ ആ​ഗ​സ്​​റ്റ്​ 20 മു​ത​ലു​ള്ള​ത്.ക​​ണ​​ക്ഷ​​ൻ ​ഫ്ലൈ​റ്റു​​ക​​ളും മോശക്കാരല്ല . എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സാ​​ണ് താ​​ര​​ത​​മ്യേ​​ന കു​​റ​​ഞ്ഞ നി​​ര​​ക്ക് ഈ​​ടാ​​ക്കു​​ന്നതെങ്കിലും നി​ര​ന്ത​ര​മാ​യി സ​ർ​വി​സ്​ മു​ട​ങ്ങു​ന്ന​തും, അ​നി​ശ്ചി​ത​മാ​യ കാ​ല​താ​മ​സ​വു​മെ​ല്ലാം എ​യ​ർ ഇ​ന്ത്യ​യി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​ൻ പ്ര​വാ​സി​ക​ളെ പിന്നോട്ട് അടിപിക്കുന്നതായി ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി​​ക​​ൾ പ​​റ​​യു​​ന്നു. മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ കു​ടും​ബ സ​മേ​ത​മു​ള്ള യാ​ത്ര, കൃ​​ത്യ​സ​​മ​​യ​​ത്ത് ജോ​​ലി​ക്കും സ്​​കൂ​ളി​ലും എ​ത്തേ​ണ്ട ആ​വ​ശ്യം എ​ന്നി​വ പ​രി​ഗ​ണി​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ ബുദ്ധിമുട്ടാനും ത​യാ​റാ​വു​ന്നി​ല്ല.

മാ​സാ​വ​സാ​ന​ത്തെ പെ​രും കൊ​ള്ള ഭ​യ​ന്ന്​ നേ​ര​ത്തേ പു​റ​പ്പെ​ട്ട​വ​ർ​ക്കാ​ണ്​ ഇപ്പോൾ ആപ്പിലായത്. മാ​​സ​​ങ്ങ​​ൾ​​ക്കു​മു​​മ്പേ ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്ത​​വ​​ർ​​ക്ക് മെച്ചം ആണെങ്കിലും നാ​​ലും അ​​ഞ്ചും അം​​ഗ​​ങ്ങ​​ളു​​ള്ള ഒ​​രു കു​​ടും​​ബ​​ത്തി​​ന് നാ​ലു​ല​​ക്ഷം രൂ​പ വ​രെ നാ​ട്ടി​ലെ​ത്തി തി​രി​ച്ചു​വ​രാ​ൻ വി​​മാ​​ന ടി​​ക്ക​​റ്റി​​ന് മാ​​ത്ര​​മാ​​യി ചെ​​ല​​വാ​​ക്ക​​ണം.