എ വൺ വിസ നൽകി വമ്പൻ തൊഴിൽ തട്ടിപ്പ്; ഖത്തറിൽ കുടുങ്ങി നിരവധിപേർ

189

ദോ​ഹ: ഖ​ത്ത​റി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് പണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ത​മി​ഴ്​​നാ​ട്ടി​ലെ മ​ധു​ര, തി​രു​നെ​ൽ​വേ​ലി, ക​ന്യാ​കു​മാ​രി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 18 പേ​രെ​യാ​ണ്​ നാ​ട്ടു​കാ​ര​നാ​യ ത​ട്ടി​പ്പു​കാ​ര​ൻ കെ​ണി​യി​ൽ കു​രു​ക്കി ഖ​ത്ത​റി​ലെ​ത്തി​ച്ചത് . ജൂ​ണിൽ ഖ​ത്ത​റി​ലെ​ത്തി​യ സം​ഘം സ​ന്ദ​ർ​ശ​ക വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ ആ​റു പേ​ർ, വി​സാ കാ​ലാ​വ​ധി ക​ഴി​യും മു​മ്പാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലേ​ക്ക് തിരികെ പോയി.

മി​ക​ച്ച ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ഗ്​​ദാ​നം ചെ​യ്​​താ​യി​രു​ന്നു ദു​ബൈ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ പേ​രി​ൽ തൊ​ഴി​ൽ ത​ട്ടിപ്പ് ആരംഭിച്ചത്. 5 000 മു​ത​ൽ 7000 റി​യാ​ൽ വ​രെ ശ​മ്പ​ളവും ,എ​ച്ച്.​ആ​ർ മാ​നേ​ജ​ർ, അ​സി. മാ​നേ​ജ​ർ, ടൈം ​കീ​പ്പ​ർ തു​ട​ങ്ങി​യ പോ​സ്റ്റു​ക​ളി​ലാ​യി മോ​ഹി​പ്പി​ക്കു​ന്ന ജോലിയും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി​രു​ന്നു ഓഫർ ചെ​യ്ത​ത്.വാ​ട്സ്ആ​പ് വ​ഴി​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു​മാ​യി​രു​ന്നു ഖ​ത്ത​റി​ൽ ജോ​ലി​യെ​ന്നു പ​റ​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി-​മ​ധു​ര മേ​ഖ​ല​ക​ളി​ൽ നിന്ന് ത​ട്ടി​പ്പി​ന് തു​ട​ക്കം കു​റി​ച്ച​ത്.അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും സ്വ​ർ​ണം വി​റ്റും പ​ലി​ശ​ക്ക് വാ​യ്പ വാ​ങ്ങി​യും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും മ​റ്റും ക​ടം വാ​ങ്ങി​യു​മാ​ണ് മൂ​ന്ന​ര ല​ക്ഷം വ​രെ ന​ൽ​കി​യാ​ണ് 18 ​​പേ​ർ ആ​ദ്യ​സം​ഘ​ത്തി​ൽ ഇ​ടം നേ​ടി ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.ഖ​ത്ത​റി​ലെ​ത്തു​ന്ന​തി​നു​മു​മ്പ്​ നേ​പ്പാ​ളി​ലെ​ത്തി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയും ഇ​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ത്ത്​ മു​ത​ൽ 20 ദി​വ​സം വ​രെ നേ​പ്പാ​ളി​ൽ പ​രി​ശീ​ല​നം നേ​ടി, ജൂ​ൺ ര​ണ്ടാം വാ​ര​ത്തോ​ടെ ഖ​ത്ത​റി​ലെ​ത്തിക്കുകയും വൈ​കാ​തെ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക്​ മാ​റാ​മെ​ന്നാ​യി​രു​ന്നു വാഗ്താനം.

ശേഷം ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന​രി​കി​ലെ ഹോ​ട്ട​ലി​ൽ താ​മ​സം ഒ​രു​ക്കുകയും പ്ര​ബേ​ഷ​ൻ എ​ന്ന പേ​രി​ൽ ത​ട്ടി​പ്പി​ന്റെ അടുത്ത ഭാഗം ആ​രം​ഭി​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ൽ ഇ​രു​ന്നു​കൊ​ണ്ട് ഓ​രോ​രു​ത്ത​രുംനാ​ട്ടി​ൽ 25 മു​ത​ൽ 40 പേ​രെ​വ​രെ റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്തി​യാ​ൽ പ്ര​ബേ​ഷ​ൻ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​വു​ക​യും, തൊ​ഴി​ൽ വി​സ ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നാ​യി വാ​ഗ്ദാ​നം.ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ നി​ന്ന്​ ആ​ദ്യ ഗ​ഡു​വാ​യി 25,000 രൂ​പ വീ​തം വാങ്ങിയിട്ട് ഏജൻസിക്കു ന​ൽ​കാ​നാ​യി നി​ർ​ദേ​ശം. ഈ ​തു​ക​യും ​ത​ട്ടി​പ്പി​നു നേ​തൃ​ത്വം ന​ൽ​കി​യ സം​ഘ​ത്തി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോയത്.

നേ​പ്പാ​ളി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​നും യാ​ത്രാ ചെ​ല​വി​നു​​മാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വ​ൻ​തു​ക ത​ട്ടി​യ​ത്. ഇ​വ​ർ നേ​പ്പാ​ളി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ​ പ​രി​ശീ​ല​ന​മെ​ന്നു​പ​റ​ഞ്ഞ് ഹോ​ട്ട​ലി​ൽ അ​ട​ച്ച​തോ​ടെ ഇ​വ​ർ നാ​ട്ടി​ൽ ബ​ന്ധ​പ്പെ​ടു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.തു​ട​ർ​ന്നാ​ണ് ജോ​ലി വാ​ഗ്ദാ​ന​ത്തി​ലെ പ​ന്തി​കേ​ട് മ​ന​സ്സി​ലാ​കുകയും ഖ​ത്ത​റി​ലെ​ത്തി​യ​വ​രും ത​ങ്ങ​ൾ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി വി​സ തന്ന സു​മ​ൻ പാ​ൽ​തു​റെ​യെ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും ഉ​ത്ത​ര​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഖ​ത്ത​റി​ൽ പെട്ടവർ പ​റ​യു​ന്നു. നേ​പ്പാ​ളി​ൽ നി​ന്നു​ള്ള സം​ഘം നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ളെ റി​ക്രൂ​ട്ട് ചെ​യ്ത​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ നാ​ട്ടി​ലും പ്ര​ശ്ന​മാ​യി മാ​റി​യ​താ​യി ഇ​ര​യാ​യവർ പ​റ​യു​ന്നു.

ഭ​ക്ഷ​ണ​ത്തി​നും ചെ​ല​വി​നും കാ​ശി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട സം​ഘ​​ത്തി​ന് ഖ​ത്ത​ർ ത​മി​ഴ​ർ സം​ഘ​മാ​ണ് രക്ഷആയത് പ്ര​സി​ഡ​ന്റ് മ​ണി ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് ദി​വ​സ​വും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​കയും എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ ഒ​ഴി​വാ​ക്കി നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് സൗകര്യം ഒരുക്കുകയും ചെയ്തു.നാ​ട്ടി​ലെ​ത്തി​യ ശേ​ഷം, ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇരയായവർ പ​റ​ഞ്ഞു.