സിറനക്ഷത്രം ഉദിച്ചു ഇനി ഹ്യൂമിഡിറ്റിയുടെയും ചൂടിന്റെയും ദിനങ്ങൾ

243

ദോഹ, ഖത്തർ: അഞ്ചാമത്തെയും ഏറ്റവും തിളക്കമുള്ളതുമായ വേനൽക്കാല നക്ഷത്രമായ സിറയുടെ ആദ്യ രാത്രിയാണ് ഇന്ന് എന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

നക്ഷത്രത്തിൻ്റെ സാനിദ്യം 13 ദിവസം നീണ്ടുനിൽക്കും, ഈ സമയത്ത് സൂര്യൻ കൂടുതൽ തെളിച്ചമുള്ളതായി കാണുന്നു , ഈർപ്പത്തിൻ്റെ അളവ് വർദ്ധിക്കും, തീവ്രമായ ചൂട് നിലനിൽക്കും. ഈ സമയത്ത് മേഘങ്ങൾ ഉണ്ടാകുകയും, അവയിൽ ചിലത് മഴ പെയ്യാൻ സാധ്യതയുണ്ട്.

ഈ കാലയളവിൽ വടക്കുകിഴക്കൻ കാറ്റാണ് കൂടുതലായി വീശുന്നത്.