20 കോടിയുമായി സ്വകാര്യ സ്ഥാപനത്തിൽ നിന്ന് യുവതി മുങ്ങി; തിരച്ചിൽ ഊർജിതമാക്കി പൊലീസ്
തൃശൂർ∙ 20 കോടി രൂപയുമായി സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു ജീവനക്കാരി മുങ്ങി . വലപ്പാട്ടെ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണു തട്ടിപ്പ് നടത്തിയത് . വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് നടത്തി മുങ്ങിയത്.
ഈ പണം ഉപയോഗിച്ച് ഇവർ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയാതായി പൊലീസ് സംശയിക്കുന്നു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.