ബൈജു രവീന്ദ്രനെതിരെ കേസ് ഫയൽ ചെയ്ത് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി

116

ഖത്തർ: ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിൽ ഒന്നാമതായ ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി അഥവാ ക്യുഐഎ സാമ്പത്തിക ആഘാതം നേരിടുന്ന എഡ്യൂടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന്റെ സ്വകാര്യ സ്വത്തുക്കളുടെ വെളിപ്പെടുത്തൽ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചു.

ബൈജു രവീന്ദ്രൻ്റെ സ്വത്തുക്കൾ പണയം വയ്ക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ വിൽക്കുന്നതോ തടയണമെന്ന് അതോറിറ്റി കർണാടക ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു.റിപ്പോർട്ടുകൾ അനുസരിച് രവീന്ദ്രൻ്റെ സ്വകാര്യ സ്വത്ത് 235.19 മില്യൺ ഡോളർ വരെയാണ് എന്നാണ് കണ്ടെത്തൽ. സ്ഥാപകന്റെ സ്വത്തുവിവരങ്ങൾ ആവശ്യപ്പെട്ട് ഷെയർഹോൾഡർ കോടതിയെ സമീപിക്കുന്നത് ചരിത്രസംഭവങ്ങളിൽ ഒന്നാണ്

QIA നൽകിയ ഹരജിയിൽ, “ഒന്നാം പ്രതി ബൈജു രവീന്ദ്രൻ, അയാളുടെ ഏജൻ്റുമാർ, അസൈൻമാർ എന്നിവരുൾപ്പെടെയുള്ളവരെ, ഏതെങ്കിലും വിധത്തിൽ സ്വത്തിൽ വിൽക്കൽ, പണം ഈടാക്കൽ, പണയം വയ്ക്കൽ, കൈമാറ്റം ചെയ്യുക, വിനിയോഗിക്കുക, അന്യവൽക്കരിക്കുക അല്ലെങ്കിൽ അവരുടെ ഏതെങ്കിലും സ്വത്തുക്കളിൽ ഏതെങ്കിലും വിധത്തിൽ അവകാശം എന്നിവയിൽ നിന്ന് 1996 ലെ ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരം തടയാൻ,” ഹൈക്കോടതിയോട് ആവശ്യപ്പെടുന്നു.

ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി 2022 മുതൽ ബൈജൂസിൽ നിക്ഷേപകരാണ്. 2024 ജനുവരിയിൽ, വാഗ്ദാനത്തിലൂടെ 25 മില്യൺ ഡോളർ പ്രിമണി വാല്യൂവേഷനിൽ 200 മില്യൺ ഡോളർ സമാഹരിക്കാനുള്ള പദ്ധതി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു . കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നില്ലെങ്കിൽ ഇത് ക്യുഐഎ ഉൾപ്പെടെയുള്ള എല്ലാ ഷെയർഹോൾഡർമാരെയും പൂജ്യത്തിനടുത്തെത്തിക്കും എന്ന സ്ഥിതിയിലേക്ക് വരെ എത്തിയിരുന്നു .