2030​ഓ​​ടെപൂർണ്ണമായും ഇലക്ട്രിക് ബസുകളിലേക്ക്; അടിമുടി മാറാൻ ഖത്തർ

52

ദോ​ഹ: 2030​ഓ​​ടെ രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ മേ​ഖ​ല​യു​ടെ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​പ്രാ​ഥ​മി​ക ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് എ​ന്ന നി​ല​യി​ൽ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ വൈ​ദ്യു​തീ​ക​ര​ണം സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യ​ത്തി​ലെ ലാ​ൻ​ഡ് ​ട്രാ​ൻ​സ്​​പോ​ർ​ട്ട് സി​സ്റ്റം​സ് ആ​ൻ​ഡ് പോ​ളി​സി വി​ഭാ​ഗം മേ​ധാ​വി ന​ജ്‍ല അ​ൽ ജാ​ബി​ർ ഖ​ത്ത​ർ ​ അ​റി​യി​ച്ചു.

ഖ​ത്ത​ർ 2030 വി​ഷ​ന്റെ ഭാ​ഗ​മായി ഗ​താ​ഗ​ത രം​ഗ​ത്തെ ആ​ഗോ​ള മു​ന്നേ​റ്റ​ങ്ങ​ളി​ലെ പ്ര​വ​ണ​ത​ക​ൾ​ക്ക​നു​സ​രി​ച്ച് അ​ത്യാ​ധു​നി​ക ഗ​താ​ഗ​ത ശൃം​ഖ​ല ഖ​ത്ത​റി​ൽ വി​ക​സി​പ്പി​ക്കു​ക​യെ​ന്ന​ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തും. ഇന്ധന വാഹനങ്ങൾക്കുള്ള വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് സമാനമായ ഒരു സർട്ടിഫിക്കേഷൻ സെന്‍റർ ഇലക്ട്രിക് വാഹനങ്ങൾക്കായി സ്ഥാപിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം പഠനം നടത്തും.

ഖ​ത്ത​ർ ആ​ഗോ​ള ഇ​ല​ക്‌​ട്രി​ക് മൊ​ബി​ലി​റ്റി റെ​ഡി​ന​സ് ഇ​ൻ​ഡ​ക്‌​സ് 2023 ക​ണ​ക്കു പ്ര​കാ​രം ഒ​മ്പ​താം സ്ഥാ​ന​ത്താ​യി​രു​ന്നു . അ​ടു​ത്തി​ടെ ​ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി ഫോ​റ​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ ഖ​ത്ത​ർ ഇ​തു സം​ബ​ന്ധി​ച്ച് നൂ​ത​ന ച​ർ​ച്ച​ക​ൾ​ക്കും വി​ദ​ഗ്ധ​രു​ടെ സം​ഗ​മ​ത്തി​നും അവസരം ഒരുക്കി ഇരുന്നു .വൈദ്യുത വാഹനങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപീകരിക്കാനുള്ള പഠനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട് . ഹരിതവും മികച്ചതുമായ ഗതാഗത സംവിധാനം വികസിപ്പിക്കുകയും ഗതാഗത മേഖലയിൽ സീറോ എമിഷൻ ലക്ഷ്യം നേടുകയും ചെയ്യുക എന്നതാണ് ഖത്തറിന്‍റെ ലക്ഷ്യം.