ദോഹ: തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവളത്തിലെ യൂസേഴ്സ് ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ഇന്‍ ഖത്തര്‍ (തൗഫിക്ക്) കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡുവിനോട് നിവേദനത്തില്‍ അഭ്യർത്ഥിച്ചു.
തിരുവനന്തപുരത്തുനിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരിൽ അധികവും മത്സ്യത്തൊഴിലാളി, നിർമാണ തൊഴിലാളി മേഖലയിൽനിന്നുള്ള സാധാരണക്കാരാണെന്നും , യൂസേഴ്സ് ഫീസും ലാൻഡിങ് ചാര്‍ജും, ഫുവെല്‍ സര്‍ചാര്‍ജും വര്‍ധിപ്പിച്ചതിന്റെ ഭാരം ടിക്കറ്റ് നിരക്കിലൂടെ യാത്രക്കാർ വഹിക്കേണ്ടി വരികയും ചെയ്യും .
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ അവസാന നിമിഷത്തെ റദ്ദാക്കലും വൈകലും വേനലവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങള്‍ക്കും മടങ്ങിയെത്തുന്നവര്‍ക്കും ഉണ്ടാക്കുന്ന പ്രയാസം ശ്രദ്ധയിൽപെടുതുകയും ചെയ്തു .
ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന് നെടുംതറയില്‍, ഉപദേശകൻ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കോഓഡിനേറ്റർമാരായ റിജോ ജോയ്,ഒ.കെ. പരുമല, വി.എം. അനീഷ്, എന്നിവര്‍ നിവേദനത്തിൽ ഒപ്പുവെച്ചു.