ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഖത്തർ ചാപ്റ്ററിന്റെ രക്തദാന ക്യാമ്പ് ഞായറാഴ്ച നടക്കും

71

കഴിഞ്ഞ 8 വർഷത്തോളമായി രക്തദാന സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 28.07.2024 (ഞായർ)ന് ഖത്തർ ഹമദ് മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പ് നടക്കും.

രാവിലെ 8 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയിൽ രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവക്ക് എത്താവുന്നതാണ് .പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക ..👇
919446454233 കൂടുതൽ വിവരങ്ങൾക്ക് നാസർ മാഷ് ആയഞ്ചേരി (പ്രസിഡന്റ് ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് )
റഹീം CTK ,ഷമീം പേരോട് (കോഓർഡിനേറ്റെർസ്‌ ,ഹോപ്പ് ബ്ലഡ് ഖത്തർ ചാപ്റ്റർ) ബന്ധപ്പെടാവുന്നതാണ് എന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു .