ദോഹ: പഞ്ചാബിലെ ലവ്ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും നേടി സഹർ അബ്ദുൽ ഗഫൂർ . 96 ശതമാനം മാർക്കുമായാണ് ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയത്.
ഖത്തർ പ്രവാസിയായ തൃശൂർ കൊടുങ്ങല്ലൂർ എരിശ്ശേരി പാലം അബ്ദുൽ ഗഫൂറിന്റെയും, മാള വലിയകത്ത് സുനിത ഹമീദിന്റെയും മകളാണ് സഹർ . ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥി ആയിരുന്ന സഹർ അബ്ദുൽ ഗഫൂർ 12ാം ക്ലാസ് പരീക്ഷയിൽ ഖത്തർ ടോപ് സ്കോറർ ആയിരുന്നു.