ഖത്തറിലെ സർക്കാർ ജീവനക്കാർക്കുള്ള ഫ്ലെക്‌സിബിൾ, റിമോട്ട് വർക്ക് സിസ്റ്റം ഇന്ന് മുതൽ

60

ഖത്തർ : സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ (സിജിബി) നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം, സെപ്റ്റംബർ 29 മുതൽ സർക്കാർ ജീവനക്കാർക്കുള്ള ഫ്‌ളെക്‌സിബിൾ, റിമോട്ട് വർക്ക് സിസ്റ്റം ആരംഭിക്കും. വിദൂരമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങളുടെ എണ്ണവും തീയതികളും വ്യക്തമാക്കി മവാറെദ് (Mawared) സിസ്റ്റം വഴി ജീവനക്കാർക്ക് റിമോട്ട് ജോലിക്ക് അപേക്ഷിക്കാം. അപേക്ഷകൾ അംഗീകാരത്തിനായി നേരിട്ട് അവരുടെ സൂപ്പർവൈസറിലേക്ക് കൈമാറും.12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള, സർക്കാർ ജോലിയിലുള്ള ഖത്തരി അമ്മമാർക്കും മവാറെദ് സംവിധാനം വഴി റിമോട്ട് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുമ്പോൾ അവർ അവരുടെ കുടുംബത്തിന്റെ വിശദാംശങ്ങൾ നൽകുകയും അവരുടെ കുട്ടിയുടെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം.ഫ്ലെക്സിബിൾ വർക്ക് ഷെഡ്യൂൾ ദിവസത്തിൽ ഏഴ് മണിക്കൂറാണ്, 7 AM മുതൽ 2 PM വരെ. എന്നാൽ ജീവനക്കാർക്ക് 6:30 AM മുതൽ 8:30 AM വരെയുള്ള ഏതു സമയത്തും റിപ്പോർട്ട് ചെയ്യാണ് കഴിയും . ഇത് അവരുടെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ ബാധിക്കരുത്, അവർ ജോലി സമയം കൃത്യമായി പൂർത്തിയാക്കുകയും വേണം.അംഗവൈകല്യമുള്ള ജീവനക്കാർ, മെഡിക്കൽ കാരണങ്ങൾ, അല്ലെങ്കിൽ മുലയൂട്ടൽ ഇടവേളകൾ ആവശ്യമുള്ള അമ്മമാർ എന്നിങ്ങനെ ജോലിസമയം കുറയ്ക്കാൻ അർഹതയുള്ളവർക്ക് അവരുടെ ആവശ്യമായ സമയത്തിന് ആനുപാതികമായി എത്തിച്ചേരാവുന്നതാണ് .പക്ഷേ അവരുടെ ജോലി സമയം കൃത്യമായി പൂർത്തിയാക്കിയിരിക്കണം.ഡയറക്ടർമാരിൽ നിന്നുള്ള ശുപാർശകളെ അടിസ്ഥാനമാക്കി, ഏജൻസി മേധാവികൾക്ക് അവരുടെ ജീവനക്കാരിൽ 30% വരെ വിദൂരമായി പ്രവർത്തിക്കാൻ അനുവദിക്കാൻ കഴിയും. ഓരോ ജീവനക്കാരനും വർഷത്തിൽ ഒരാഴ്‌ച റിമോട്ട് ആയി ജോലി ചെയ്യാൻ പാട്ടും , 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള ഖത്തരി അമ്മമാർക്ക് വർഷത്തിൽ ഒരു മാസത്തേക്ക് അങ്ങനെ ചെയ്യാവുന്നതാണ്.ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പോലെ ഫ്‌ളക്‌സിബിൾ, റിമോട്ട് വർക്ക് സിസ്റ്റങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത ചില മേഖലകളിലെ തൊഴിലാളികൾക്ക് ഈ മാറ്റങ്ങൾ ബാധകമായിരിക്കില്ല.