ദോഹ ∙ രാജ്യത്ത് സൈബർ സുരക്ഷ സംബന്ധിച്ച അവബോധം വർധിപ്പിക്കാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ വിഷയത്തിൽ അറിവും പ്രായോഗിക പരിശീലനവും നൽകാനായി ഖത്തർ ദേശീയ സൈബർ സുരക്ഷ ഏജൻസി സൈബർ സുരക്ഷ അക്കാദമി സ്ഥാപിക്കുന്നു .സൈബർ അറിവുകളും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുള്ള പഠന രീതിയായിരിക്കും ഈ വർഷം ആരംഭിക്കുന്ന സൈബർ അക്കാദമി പിന്തുടരുക . ലോകത്തിലെ മികച്ച സൈബർ സുരക്ഷ പരിശീലനകേന്ദ്രമായി രൂപകൽപന ചെയ്ത അക്കാദമിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുമതി ലഭ്യമായിട്ടുണ്ടെന്ന് ദേശീയ സൈബർ സുരക്ഷ ഏജൻസി അറിയിച്ചു.
വിവിധ മേഖലകളിലെ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഹ്രസ്വകാല കോഴ്‌സുകളും . പഠനത്തോടൊപ്പം സൈബർ സുരക്ഷാ ഉപകരണങ്ങൾ, നയങ്ങൾ, തന്ത്രങ്ങൾ എന്നിവയുടെ ഗവേഷണം തുടങ്ങിയ കാര്യങ്ങളിലും അക്കാദമി സംഭാവന നൽകുമെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി പറഞ്ഞു . സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത സൃഷ്ടിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുവാൻ കഴിയും എന്നതാണ് പ്രതീക്ഷ.