ദോഹ: ഇരുപതിനായിരത്തിലധികം രോഗികൾക്ക് വിദഗ്ദ്ധ ഡെന്റൽ പരിചരണം നൽകിയതിന്റെ ഭാഗമായി 20000+ സ്മൈൽസ് ക്യാമ്പയിൻ റിയാദ മെഡിക്കൽ സെൻ്ററിൽ ആരംഭിച്ചു. ക്യാമ്പയ്നിൻ്റെ ഉദ്ഘാടനം റിയാദ ഡെൻ്റൽ വിഭാഗത്തിലെ ഡോക്ടർമാർ നിർവഹിച്ചു.ക്യാമ്പയ്‌നിൻ്റെ ഭാഗമായി മികച്ച സേവനത്തിന് ഡെന്റൽ ടീമിനെ റിയാദ മെഡിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം എന്നിവർ ചേർന്ന് ആദരിച്ചു. ഇരുപതിനായിരത്തിലധികം ആളുകൾക്ക് ലോകോത്തര നിലവാരത്തിലുള്ള ഡെന്റൽ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ടീമിന് വളരെ അഭിമാനമുണ്ടെന്ന് റിയാദ മാനേജിംഗ് ഡയറക്ടർ ജംഷീർ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ഡെന്റൽ ചികിത്സ ഉറപ്പാക്കാൻ വിവിധ തരത്തിലുള്ള പാക്കേജുകളും ക്യാമ്പയിനിന്റെ ഭാഗമായി അവതരിപ്പിച്ചു. ചടങ്ങിൽ ഡോക്ടർമാരും മറ്റു മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളും സംബന്ധിച്ചു.
മികച്ച ചികിത്സ നിലവാരത്തിനും, രോഗീ സുരക്ഷക്കുമുള്ള ജെ സി ഐ അംഗീകാരം ലഭിച്ച മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററാണ് ദോഹയിലെ സി റിങ്ങ് റോഡിൽ ഹോളിഡേ വില്ല സിഗ്‌നലിനു സമീപം സ്ഥിതി ചെയ്യുന്ന റിയാദ മെഡിക്കൽ സെൻ്റർ, വിശാലമായ കാർ പാർക്കിങ് സൗകര്യമുള്ള റിയാദയിൽ പതിനഞ്ചോളം വിവിധ സ്പെഷ്യാലിറ്റികൾക്കു പുറമേ ലബോറട്ടറി, റേഡിയോളജി, ഫാർമസി, ഫിസിയോതെറാപ്പി, ഒപ്റ്റിക്കൽസ് എന്നിവയുടെ സേവനവും ഉണ്ട് .