ഖത്തറിലെ പെഡസ്ട്രിയൻ ക്രോസിംഗുകളുടെ എണ്ണം നാലിരട്ടിയാക്യി വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രാലയം

67

ഖത്തർ : കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും റോഡുകൾ സുരക്ഷിതമാക്കുന്നതിനായി വരും വർഷങ്ങളിൽ പെഡസ്ട്രിയൻ ക്രോസിംഗുകളുടെ എണ്ണം 50ൽ നിന്ന് 200 ആയി ഉയർത്താൻ ഗതാഗത മന്ത്രാലയം (MoT). മേൽപ്പാലങ്ങൾ, അടിപ്പാതകൾ, ക്രോസ്‌വാക്കുകൾ എന്നിവ നിർമ്മിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.നിലവിലെ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ, വരുന്ന കുറച്ച് വർഷങ്ങളിൽ 200ലധികം ക്രോസിംഗുകൾ നിർമ്മിക്കുമെന്നും ,കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ 50 ക്രോസിംഗുകൾ നിർമ്മിച്ചതായും ലാൻഡ് ട്രാൻസ്‌പോർട്ട് പ്ലാനിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സാലിഹ് സയീദ് മുഹമ്മദ് അൽ മർറി പറഞ്ഞു.ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മികച്ച റോഡ് ഡിസൈനുകളും ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടുന്ന സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിൾ യാത്രികർ, കാൽനടയാത്രക്കാർ തുടങ്ങിയ റോഡ് ഉപയോക്താക്കളുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി പരിഘടന നൽകുന്നത്.ഖത്തർ 2050ലെ ട്രാൻസ്‌പോർട്ടേഷൻ മാസ്റ്റർ പ്ലാൻ അനുസരിച്ച്, അപകടങ്ങളും യാത്രാ സമയവും കുറയ്ക്കാനും മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഊർജം ഉപയോഗിക്കുന്നതിനുമുള്ള സുസ്ഥിരതക്കായി പദ്ധതി ലക്ഷ്യമിടുന്നു.പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് EURO5ന് തുല്യമായ ഡീസൽ ഇന്ധനവും ഇലക്ട്രിക് ബസുകളും ഉപയോഗിക്കുന്നത് പോലുള്ള പദ്ധതി മന്ത്രാലയം ആവിഷ്‌കരിക്കുകായും 2030 ഓടെ ഖത്തറിൻ്റെ പൊതുഗതാഗത ബസ് സംവിധാനത്തെ 100% ഇലക്ട്രിക് ഫ്ലീറ്റിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്, 70% ബസുകളും ഇതിനകം തന്നെ ഇലക്‌ട്രിക് ആണ്.