കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്ക് വരുന്ന ദിശയിലുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) . ഈ അടച്ചിടൽ വ്യാഴാഴ്ച്ച അർദ്ധരാത്രി മുതൽ ഞായറാഴ്ച്ച രാവിലെ 6 വരെ നീണ്ടുനിൽക്കുമെന്നും പറഞ്ഞു.
ഈ സമയത്ത്, റോഡ് അറ്റകുറ്റപ്പണികൾക്കായി അൽ റുഫ ഇൻ്റർസെക്‌ഷൻ മുതൽ റാസ് അബു അബൗദ് എക്‌സ്പ്രസ് വേ വരെയുള്ള മൂന്ന് പാതകൾ അടയ്ക്കുമെന്നും ഡ്രൈവർമാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അടുത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കണമെന്നും അറിയിച്ചു