“ലുക്ക് എവേ, ലുക്ക് എഗെയ്ൻ” ആർട്ട് എക്‌സിബിഷൻ കത്താറയിൽ തുടക്കം കുറിച്ചു

36

ഖത്തർ : ഫോട്ടോഗ്രാഫറും കലാകാരനുമായ ഫൈക്കൽ ബെസ്സൗച്ചയുടെ “ലുക്ക് എവേ, ലുക്ക് എഗെയ്ൻ” എന്ന പേരിലുള്ള പുതിയ എക്സിബിഷൻ കത്താറ – കൾച്ചറൽ വില്ലേജിൽ തുടക്കം കുറിച്ചു. ഉദ്ഘാടന ചടങ്ങിൽ നിരവധി അംബാസഡർമാർ സന്നിഹിതരായിരുന്നു.ഒക്‌ടോബർ 7 വരെ നടക്കുന്ന എക്‌സിബിഷനിൽ 25 ഫോട്ടോഗ്രാഫുകൾ അവതരിപ്പിക്കുകയും അത് കാണികളെ ബെസ്സൗച്ചയുടെ ലോകത്തേക്ക് കൊണ്ടുപോകുകയും അദ്ദേഹത്തിൻ്റെ കലാപരമായ കാഴ്ച്ചപ്പാട് പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
49 വയസ്സുള്ള അൾജീരിയൻ സ്വദേശിയായ നിന്നുള്ള ബെസ്സൗച്ച 2014ൽ “പിക്ച്ചർ സ്റ്റോറി” എന്ന തൻ്റെ ആദ്യ പ്രദർശനത്തിന് ശേഷമാണ് ലോക പ്രശസ്‌തനായത്. താൻ പകർത്തുന്ന വ്യക്തികളുടെ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫോട്ടോഗ്രാഫിക് പോർട്രെയ്‌റ്റുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഫോട്ടോഗ്രാഫുകൾ ആകർഷകമാണെന്നും കലയും മനുഷ്യാനുഭവങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ കാണാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കത്താറയുടെ ജനറൽ മാനേജർ പ്രൊഫ ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി പറഞ്ഞു. പ്രാദേശിക കലാരംഗത്തെ സമ്പന്നമാക്കുന്നതിനും വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കത്താറയുടെ ശ്രമങ്ങൾക്ക് ഈ പ്രദർശനം ഗുണം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .