ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് കൂടി ആരംഭിക്കുമെന്ന് അധികൃതർ

70

ദോഹ: ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് കൂടി ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ M101 മെട്രോലിങ്ക് സേവനം സെപ്റ്റംബർ 29 (ഞായർ) മുതൽ ആരംഭിക്കുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും സോഷ്യൽ മീഡിയവഴി അറിയിച്ചത്. മുഷരിബ് മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M101 ബസ് സർവീസ് മെഡിക്കൽ കമ്മീഷനിലേക്കും, അൽ മഅമൂറ ഏരിയയിലേക്കുമായിരിക്കും സർവീസ് നടത്തുക.