ഖത്തർ : നിർമ്മാണ വ്യവസായത്തിലെ നേട്ടങ്ങൾക്കു നൽകുന്ന ബിഗ് 5 ഗ്ലോബൽ ഇമ്പാക്റ്റ് അവാർഡ്‌സ് 17 വിഭാഗങ്ങളിലായി മികച്ച 113 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ഇന്ത്യ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ എൻട്രികൾ ഉൾപ്പെടെ 10ലധികം രാജ്യങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകൾ ഇത്തവണ മത്സരത്തിൽ ഉണ്ട് . ഈ വർഷം ലിവബിൾ സിറ്റി ഇനിഷ്യേറ്റീവ് ഓഫ് ദി ഇയർ, ഇംപാക്ട് ലീഡർഷിപ്പ് ടീം ഓഫ് ദ ഇയർ എന്നീ രണ്ട് പുതിയ വിഭാഗങ്ങൾ അവാർഡ്‌സിൽ പുതുതായി ഉണ്ട്.
ലിവബിൾ സിറ്റി ഇനിഷ്യേറ്റീവ് വിഭാഗത്തിൽ, അറബ് കോൺട്രാക്‌ടേഴ്‌സ് കമ്പനിയുടെ കെയ്‌റോ മെട്രോ ലൈൻ 3, ജുബൈൽ ആൻഡ് യാൻബുവിനായുള്ള റോയൽ കമ്മീഷൻ്റെ ഗ്രീൻ ഇൻഡസ്‌ട്രിസിറ്റി, മ്ഷൈറബ് ഡൗൺടൗൺ ദോഹ, ദുബായുടെ ഓട്ടോപേയ്‌മെൻ്റ് പാർക്കിംഗ് സിസ്റ്റം, അഷ്ഘലിന്റെ ദോഹയിലെ അർബൻ ഏരിയ ഇൻഫ്രാസ്ട്രക്ച്ചർ നവീകരണം തുടങ്ങിയ പ്രോജക്‌റ്റുകളും, ഗവൺമെന്റ് സംഘടനകളായ ദിരിയ കമ്പനി, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ഖത്തർ ഫ്രീ സോൺസ് അതോറിറ്റി, റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻഡ് യാൻബു എന്നിവയാണ് ഫൈനലിസ്റ്റുകളിൽ മത്സരരംഗത്തുള്ളത്.
കൂടാതെ അൽബവാനി ഹോൾഡിംഗിൽ നിന്നുള്ള എഞ്ചിൻ ഫഖർ അൽ ഷവാഫ്, ദിരിയ കമ്പനിയിൽ നിന്നുള്ള ജൂലി അലക്‌സാണ്ടർ, മസ്ദർ സിറ്റിയിൽ നിന്നുള്ള മുഹമ്മദ് അൽ ബ്രെയ്‌ക്കി തുടങ്ങിയവരും ഫൈനലിസ്റ്റുകളിൽ ഉണ്ട്.