ഖത്തർ : ഓറിക്‌സ് എയർപോർട്ട് ഹോട്ടലിനെ “ഖത്തറിലെ ഏറ്റവും ശുചിത്വമുള്ള ഹോട്ടൽ” ആയി തിരഞ്ഞെടുത്തതായി ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) അറിയിച്ചു. മികച്ച ആതിഥ്യം നൽകാനുള്ള ഹോട്ടലിൻ്റെ പ്രയത്നങ്ങൾ ഈ അവാർഡിലൂടെ വ്യക്തമാകുന്നു.
കൂടാതെ മികച്ച ഫിറ്റ്നസ് സ്‌പാ (ഗ്ലോബൽ), മികച്ച ഇൻ്റീരിയർ ഡിസൈൻ (ഗ്ലോബൽ), മിഡിൽ ഈസ്റ്റിലെ മികച്ച സ്‌പാ ടീം,മിഡിൽ ഈസ്റ്റിലെ മികച്ച സ്‌പാ ഡെസ്റ്റിനേഷൻ എന്നിവയ്ക്കുള്ള അവാർഡുകളും ഹോട്ടലിൻ്റെ വൈറ്റാലിറ്റി വെൽബീയിംഗ് ആൻഡ് ഫിറ്റ്നസ് സെൻ്റർ കരസ്ഥമാക്കി.
ലോകമെമ്പാടുമുള്ള മികച്ച ഹോസ്‌പിറ്റാലിറ്റി അനുഭവങ്ങളെ അംഗീകരിക്കുന്നതിന്റെ പേരിലാണ് ഹൗട്ട് ഗ്രാൻഡിയർ ഹോട്ടൽ അവാർഡുകൾ നൽകുന്നത്. സഞ്ചാരികൾക്ക് ആഡംബരവും സുഖപ്രദവുമായ താമസങ്ങൾ നൽകുന്ന ഒറിക്സ് എയർപോർട്ട് ഹോട്ടലിൻ്റെ പ്രതിബദ്ധതയെ ഈ അവാർഡുകൾ കാണിക്കുന്നു.
“ഈ അവാർഡുകൾ ഞങ്ങളുടെ ടീമിൻ്റെ കഠിനാധ്വാനത്തെ കാണിക്കുന്നു. ഈ അംഗീകാരത്തിൽ ഞങ്ങൾ അഭിമാനിക്കുകയുംയാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്‌ടിച്ച് ആതിഥ്യമര്യാദയിൽ മികവ് പുലർത്തുന്നത് തുടരുകായും ചെയ്യും.” പ്രസിഡൻ്റും സ്ഥാപകനുമായ മരിനിക് ഡി വെറ്റ് പറഞ്ഞു.