ദോഹ: മുന്‍ ഖത്തര്‍ പ്രവാസി വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബി.എം.നാസിമുദ്ദീന്‍ നാട്ടില്‍ നിര്യാതനായി. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു. ഖത്തര്‍ കസ്റ്റംസില്‍ കാല്‍ക്കുലേഷന്‍ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: എന്‍.സി.സൈബുന്നിസ. മക്കൾ: ശഹന നാസിം, ഷംനാസ്, സഫ്‌ന നാസിം. മയ്യിത്ത് നിസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് ദൊട്ടപ്പംകുളം മസ്ജിദിലും ഒരു മണിക്ക് ചുങ്കം ജുമാ മസ്ജിദിലും നടക്കും.