Home Uncategorized സമുദ്രത്തിലെ പ്ലാസ്റ്റിക് കണങ്ങളെ ട്രാക്കുചെയ്യുന്നതിനായി ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുമായി കരാറിൽ ഒപ്പിട്ടു ഖത്തർ

സമുദ്രത്തിലെ പ്ലാസ്റ്റിക് കണങ്ങളെ ട്രാക്കുചെയ്യുന്നതിനായി ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുമായി കരാറിൽ ഒപ്പിട്ടു ഖത്തർ

ഖത്തർ : പരിസ്ഥിതി നിരീക്ഷിക്കുന്നതിനും സമുദ്രത്തിലെ പ്ലാസ്റ്റിക് കണങ്ങളെ ട്രാക്കുചെയ്യുന്നതിനുമുള്ള പരിപാടികൾ സജ്ജീകരിക്കുന്നതിനും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുമായി (ഐഎഇഎ) ചേർന്ന് പ്രവർത്തിക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) വ്യാഴാഴ്‌ച പറഞ്ഞു.

ഈ പങ്കാളിത്തം “RAS7038” എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക പദ്ധതിയുടെ ഭാഗമാണ് എന്നും, ഇത് സമുദ്ര പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകായും ചെയ്യുന്നു.

സമുദ്രങ്ങളിൽ നിന്നും മണ്ണിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പഠിക്കുന്നതിനായി, അന്താരാഷ്ട്ര പരിശീലന കോഴ്‌സുകളിൽ പങ്കെടുത്ത് പരിസ്ഥിതിയെ നിരീക്ഷിക്കുന്നത് മെച്ചപ്പെടുത്താൻ ഈ സഹകരണം ഖത്തറിനെ സഹായിക്കും.

മൈക്രോപ്ലാസ്റ്റിക് മോണിറ്ററിംഗ് പ്രോഗ്രാമിൻ്റെ ആദ്യ ഘട്ടങ്ങൾ ആരംഭിക്കുന്നതിന് പുതിയ ഉപകരണങ്ങൾ ലഭിച്ചതായും കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സൂചിപ്പിച്ചു.

Exit mobile version