MENA മേഖലയിൽ ഏറ്റവും ഇക്കണോമിക് ഫ്രീഡമുള്ള മൂന്നാമത്തെ രാജ്യമായി ഖത്തർ

128

ഖത്തർ : ദി ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ 2024-ലെ ഇക്കണോമിക് ഫ്രീഡം ഇൻഡക്‌സ് പ്രകാരം, മിഡിൽ ഈസ്റ്റ്/നോർത്ത് ആഫ്രിക്ക മേഖലയിൽ ഏറ്റവും ഇക്കണോമിക് ഫ്രീഡമുള്ള മൂന്നാമത്തെ രാജ്യമായി ഖത്തർ, കൂടാതെ 184 രാജ്യങ്ങളിൽ ആഗോളതലത്തിൽ 28ആം സ്ഥാനവും നിലനിർത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഖത്തറിന്റെ സ്‌കോർ 0.2 പോയിൻ്റ് മെച്ചപ്പെടും ഇത് ഖത്തറിൻ്റെ ഇക്കണോമിക് ഫ്രീഡം സ്കോർ ലോകത്തിനും പ്രാദേശിക ശരാശരിക്കും മുകളിലാണ്.

സിംഗപ്പൂർ (83.5), സ്വിറ്റ്‌സർലൻഡ് (83), അയർലൻഡ് (82.6), തായ്‌വാൻ (80) എന്നിവയാണ് സൂചികയിലെ ആദ്യ സ്ഥാനക്കാരായ നാല് രാജ്യങ്ങൾ. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സിനു തൊട്ടു പിന്നിലാണ് ഖത്തർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. യുഎഇ 71.1 സ്കോറുമായി ആഗോളതലത്തിൽ 22ആം സ്ഥാനത്തും ബഹ്‌റൈൻ 54 (63.4), ഒമാൻ 56 (62.9), സൗദി അറേബ്യ 69 (61.9), കുവൈറ്റ് 90 (58.5) എന്നീ സ്ഥാനങ്ങളിലും ആണ്.

യുണൈറ്റഡ് കിങ്‌ഡം (30, 68.6), ജപ്പാൻ (38, 67.5), സ്പെയിൻ (55, 63.3), ഫ്രാൻസ് (62, 62.5) എന്നിവയുൾപ്പെടെ നിരവധി വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിൻ്റെ സ്കോർ വളരെ ഉയർന്നതാണ്. സംരംഭകത്വം മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ഖത്തറിൻ്റെ സമ്പദ്‌വ്യവസ്ഥയെ വളരെ മികച്ചതായി വിശേഷിപ്പിക്കുന്നു.