പാസ്പോർട്ട് സേവാ പോർട്ടലിന്റെ ടെക്‌നിക്കൽ മെയിന്റനൻസ് നടക്കുന്നതിനാൽ 2024 സെപ്റ്റംബർ 22 ഞായറാഴ്‌ച വരെ പാസ്‌പോർട്ടും, അനുബന്ധ സേവനങ്ങളും ലഭ്യമാകില്ലെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അറ്റകുറ്റപ്പണികൾ 2024 സെപ്റ്റംബർ 20ന് വൈകുന്നേരം 5:30നു (ഖത്തർ സമയം) ആരംഭിചിരുന്നു ഇത് സെപ്റ്റംബർ 23 തിങ്കളാഴ്ച പുലർച്ചെ 3:30ന് (ഖത്തർ സമയം) അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ അറ്റകുറ്റപ്പണിയുടെ ഫലമായി, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളായ തത്കാൽ സേവനവും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും (പിസിസി) ഉണ്ടാകില്ല. എന്നിരുന്നാലും, ഈ കാലയളവിൽ താമസക്കാർക്ക് കോൺസുലാർ, വിസ സേവനങ്ങൾ എംബസി തുടർന്നും നൽകുകായും ചെയ്യും .