അൽ-സബ്ര നക്ഷത്രം പ്രത്യക്ഷപ്പെട്ടു ഖത്തർ ഇനി തണുത്തു വിറക്കും

148

ഖത്തർ : 2024 സെപ്റ്റംബർ 20ന് ഖത്തറിൽ അൽ-സബ്ര നക്ഷത്രം പ്രത്യക്ഷപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ നക്ഷത്രം സുഹൈൽ സീസണിലെ മൂന്നാമത്തെയും, ശരത്കാലത്തിൻ്റെ രണ്ടാമത്തെയും, സഫ്രി സ്റ്റാർസ് എന്ന പരമ്പരയിലെ മൂന്നാമത്തേയും നക്ഷത്രമാണ് അൽ സബ്റ.

അൽ-സബ്ര 13 ദിവസത്തേക്ക് ദൃശ്യമാകും. ഈ സമയത്ത്, രാത്രിയിലെ താപനില തണുപ്പായിരിക്കുമെന്നും കാറ്റ് പ്രധാനമായും വടക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് വരുമെന്നും ക്യുഎംഡി പറഞ്ഞു.

കൂടാതെ, അൽ-സബ്ര പ്രത്യക്ഷപ്പെടുന്ന സമയത്ത്, ശരത്കാല വിഷുവം കാരണം പകലിൻ്റെയും രാത്രിയുടെയും സമയം തുല്യമായിരിക്കും. ഈ ദിവസത്തിനു ശേഷം, രാത്രികൾ ക്രമേണ കൂടുതൽ ദൈർഘ്യമേറിയതായി തുടങ്ങുകായും ചെയ്യും.