Home News കത്താറ ഫാൽക്കൺസ് എക്‌സിബിഷനിലെ വാഹന കച്ചവടം പൊടിപൊടിക്കുന്നു

കത്താറ ഫാൽക്കൺസ് എക്‌സിബിഷനിലെ വാഹന കച്ചവടം പൊടിപൊടിക്കുന്നു

ദോഹ : കത്താറ ഇൻ്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽക്കൺസ് എക്‌സിബിഷൻ, അല്ലെങ്കിൽ S’hail 2024, പ്രാദേശികവും അന്തർദേശീയവുമായ വേട്ടയാടൽ, ഫാൽക്കൺ പ്രേമികളെ ആകർഷിക്കുന്നതിനാൽ മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേമായി.

ഇവൻ്റിൽ, ഫോർ-വീൽ-ഡ്രൈവ് (4WD) വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന കമ്പനികൾ, കരുത്തുറ്റ നിർമ്മാണവും സ്റ്റൈലിഷ് ഡിസൈനും സമന്വയിപ്പിക്കുന്ന കാറുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. വേട്ടയാടലും ഔട്ട്ഡോർ സാഹസികതയും ആസ്വദിക്കുന്നവർക്ക് ഈ ഓഫ്-റോഡ് വാഹനങ്ങൾ നല്ല ഒരു മുതൽ കൂട്ടാന്.

അഞ്ചാം തവണയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് ഖത്തറിൽ കാരവൻ നിർമാണ കമ്പനിയുടെ ഉടമയായ അഹമ്മദ് അൽ സാദ പറഞ്ഞു. പ്രദർശനത്തിലുള്ള കാരവാനുകൾ പൂർണ്ണമായും പ്രാദേശിക വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഓരോ കാരവനിലും രണ്ട് കിടപ്പുമുറികൾ, ഒരു കുളിമുറി, ഒരു ബാൽക്കണി, ഒരു നീന്തൽക്കുളവും,കുളത്തിന് 12 മീറ്റർ നീളവും 3 മീറ്റർ വീതിയും 1.7 മീറ്റർ ആഴവും ഉണ്ട്. ഇത് പൂർത്തിയാക്കാൻ അഞ്ച് മുതൽ ആറ് മാസം വരെ സമയം എടുത്തു.

കത്താറയുടെ സംഘാടക സമിതി ചെയർമാനും ജനറൽ മാനേജറുമായ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തിയാണ് സെഹൈൽ 2024 ചൊവ്വാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. ഖത്തറിൻ്റെ അംഗീകാരമുള്ള നയതന്ത്ര പ്രതിനിധികളും നിരവധി സ്ഥാനപതികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Exit mobile version