ഐഫോൺ 16 സീരീസ് ഫോണുകൾ പ്രീബുക്കിങ്‌ ആരംഭിച്ചു ഉരീദു ഖത്തർ

188

ഖത്തർ : ഏതാനും ദിവസങ്ങൾക്കു മുൻപ് ലോഞ്ച് ചെയ്‌ത ഐഫോൺ 16 സീരീസ് സ്‍മാർട്ട്ഫോണുകൾ ഖത്തറിലുള്ള ഉരീദു ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ പ്രീ ബുക്കിങ് ചെയ്യാമെന്ന് ഉരീദു ഖത്തർ അറിയിച്ചു.

വേഗതയേറിയ പ്രകടനം ഉറപ്പു നൽകുന്ന പുതിയ A18 ചിപ്പ്സെറ്റുമായാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ ഉള്ളത് . കൂടുതൽ മെച്ചപ്പെട്ട ക്യാമറ സിസ്റ്റം, ഉപയോഗപ്രദമായ ഫംഗ്‌ഷനുകളിലേക്ക് പെട്ടന്ന് ആക്‌സസ് ചെയ്യാനുള്ള ‘ആക്ഷൻ’ ബട്ടൺ, മികച്ച ബാറ്ററി ലൈഫ് എന്നിവയും ഈ സീരീസ് ഫോണുകൾ അടങ്ങിയിരിക്കുന്നു.

ഉരീദു ഖത്തർ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയും ഓഫർ ചെയ്യുന്നു. ഈ മോഡലുകളിലും മികച്ച സിപിയു പ്രകടനം നൽകുന്ന A18 പ്രോ ചിപ്പാണ് നൽകിയിരിക്കുന്നത്. വലിയ സ്‌ക്രീനുകൾ, നൂതന ക്യാമറ കൺട്രോൾ, പ്രോ ക്യാമറ സവിശേഷതകൾ, ബാറ്ററി ലൈഫിൽ വലിയ മെച്ചപ്പെടുത്തൽ എന്നിവ ഈ മോഡലുകൾക്കുണ്ടെന്ന് പറയുന്നു.