ഖത്തർ പ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

56

ദോഹ :റിയാദിൽ നടന്ന ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തോടനുബന്ധിച്ചു ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണ ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും മറ്റ് പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളിലും ഇരു നേതാക്കളും ചർച്ച ചെയ്തു.

ഇന്നലെ റിയാദിൽ നടന്ന ഇന്ത്യയും ജിസിസിയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയായിരുന്നു അധ്യക്ഷത വഹിച്ചത്. ജിസിസിരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചർച്ച ചെയ്യുകയും ചെയ്തു.