Home News വയനാട് ദുരന്തസഹായം: ഒരു കോടി രൂപ സംഭാവന നൽകി സഫാരി ഗ്രൂപ്പ്

വയനാട് ദുരന്തസഹായം: ഒരു കോടി രൂപ സംഭാവന നൽകി സഫാരി ഗ്രൂപ്പ്

83

വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ഖത്തറിലെ പ്രമുഖ ബിസിനസ് ശൃംഖലകളിൽ ഒന്നായ സഫാരി ഗ്രൂപ്പ്.

സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മാടപ്പാട്ടും മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദീനും ചേർന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

വയനാട് ദുരന്തം അങ്ങേയറ്റം ഞെട്ടിച്ചുവെന്നും ദുരിതബാധിതരെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അബൂബക്കർ മാടപ്പാട്ട് അഭിപ്രായപ്പെട്ടു.

കേരളത്തിൽ കഴിഞ്ഞ പ്രളയം ഉൾപ്പെടെയുള്ള ദുരന്തനിവാരണത്തിനു പുറമേ, കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളിലും സഫാരി ഗ്രൂപ്പ് സജീവമായി ഇടപെടുന്നുണ്ട്.