ഇന്ത്യ ഉൾപ്പെടെയുള്ള 25 രാജ്യങ്ങളിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് പദ്ധതിയുമായി ഖത്തർ ചാരിറ്റി

117
Image processed by CodeCarvings Piczard ### FREE Community Edition ### on 2017-10-20 23:06:26Z | http://piczard.com | http://codecarvings.com

ദോ​ഹ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം സ്കൂ​ൾ മു​റ്റ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തു​മ്പോ​ൾ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി യു​ദ്ധ​വും ദാ​രി​ദ്ര്യ​വും മൂ​ലം പ​ഠ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ‘അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ൻ​ഗ​ണ​ന’ എ​ന്ന പേ​രി​ൽ 25 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി തു​ട​ക്കം കു​റിച്ചു.

സ്കൂ​ൾ യൂ​നി​ഫോം, ട്യൂ​ഷ​ൻ ഫീ​സ്, സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം, ഫ​ർ​ണി​ഷി​ങ്, സ്‌​കോ​ള​ർ​ഷി​പ് വി​ത​ര​ണം എ​ന്നി​വ കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്യുകയും ,സൊ​മാ​ലി​യ​യി​ൽ പ്രി​പ്പ​റേ​റ്റ​റി സ്കൂ​ൾ നി​ർ​മാണം, അ​ൽ​ബേ​നി​യ​യി​ൽ അ​ൽ ഫ​ജ​ർ സ്കൂ​ളി​ന് പി​ന്തു​ണ , ഘാ​ന​യി​ൽ സ്കോ​ള​ർ​ഷി​പ്പും സ്റ്റു​ഡ​ന്റ് സ്പോ​ൺ​സ​ർ​ഷി​പ് പ​ദ്ധ​തി​യും,സി​റി​യ​യി​ൽ വൊ​ക്കേ​ഷ​ന​ൽ സ്കൂ​ൾ നിർമാണവും ഫ​ല​സ്തീ​നി​ലെ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്, നൈ​ജ​റി​ലെ ഒ​രു സ്കൂ​ളി​ൽ ര​ണ്ട് അ​ധി​ക ക്ലാ​സ് റൂം ​നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി കാ​മ്പ​യി​ൻ.

ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ന​ട​പ്പാ​ക്കു​ന്ന കാ​മ്പ​യി​നി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി കാ​മ്പ​യി​ൻ വ​ലി​യതുണയാകും. ഫ​ല​സ്തീ​ൻ, ഇ​ന്ത്യ, ജോ​ർ​ഡ​ൻ, യ​മ​ൻ, ല​ബ​നാ​ൻ, പാ​കി​സ്താ​ൻ, സി​റി​യ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, തു​ർ​ക്കി​യ, കി​ർ​ഗി​സ്താ​ൻ, സൊ​മാ​ലി​യ, മൊ​റോ​ക്കോ, മാ​ലി.ഗാം​ബി​യ, ചാ​ഡ്, സെ​ന​ഗ​ൽ, ഗാ​ന ഐ​വ​റി കോ​സ്റ്റ്, ജി​ബൂ​ട്ടി, നൈ​ജ​ർ, ബോ​സ്‌​നി​യ, അ​ൽ​ബേ​നി​യ, കൊ​സോ​വോ, തു​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കാ​മ്പ​യി​ൻ പ​ദ്ധ​തി​ക​ൾ.വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള കാ​മ്പ​യി​നി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ ഉ​ദാ​ര​മ​തി​ക​ളോ​ടും മ​നു​ഷ്യ​സ്നേ​ഹി​ക​ളോ​ടും ഖ​ത്ത​ർ ചാ​രി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

ഖ​ത്ത​ർ ചാ​രി​റ്റി വെ​ബ്‌​സൈ​റ്റ്, ആ​പ്ലി​ക്കേ​ഷ​ൻ, 44920000 ഹോ​ട്ട്‌​ലൈ​ൻ, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലേ​യും മാ​ളു​ക​ളി​ലേ​യും ക​ല​ക്ഷ​ൻ പോ​യ​ന്റ് എ​ന്നി​വ വഴി സം​ഭാ​വ​ന ന​ൽ​കാവുന്നതാണ്.