ദോഹ : ഖത്തർ ഫ്രീ സോൺ അതോറിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് റാസ് ബുഫോദസ് ഫ്രീ സോണിൽ വിസ സേവന ഓഫീസ് ആരംഭിച്ചു.
ഖത്തറിലെ ഫ്രീ സോണുകളിൽ വളരുന്ന ബിസിനസ്സ് സമൂഹത്തിൻ്റെ ആവശ്യങ്ങൾ പരിഗണിച്ചും ആകർഷകമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും നിക്ഷേപകർക്കും അതിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുമുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലോഞ്ച് ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. .
രാജ്യത്ത് റെസിഡൻസ് പെർമിറ്റുകൾ പുതുക്കൽ, ഇഷ്യൂ ചെയ്യൽ, തൊഴിൽ വിസകൾ, കുടുംബ സന്ദർശനങ്ങൾ, മൾട്ടി എൻട്രി വിസകൾ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ ഓഫീസ് ലഭ്യമാകും.