ഖത്തർ ഇന്ത്യന്‍ എംബസിയുടെ ‘മീറ്റ് ദി അംബാസഡർ’ സെപ്റ്റംബർ 5ന് നടക്കും

49

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി ഇന്ത്യന്‍ എംബസി ‘മീറ്റ് ദി അംബാസഡർ’ ഓപണ്‍ ഹൗസ് സംഘടിപ്പിക്കും.ഖത്തർ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ നേതൃത്വം നല്‍കുന്ന ഓപണ്‍ ഹൗസ് സെപ്റ്റംബർ 5ന് (വ്യാഴാഴ്ച) വൈകുന്നേരം 3 മണി മുതൽ നടക്കും.

സെപ്റ്റംബർ 5ന് ഉച്ചക്ക് 2 മണി മുതല്‍ 3 മണി വരെ ആണ് രജിസ്ട്രേഷൻ . 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ അല്ലെങ്കിൽ ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണ്.