പാസ്പോർട്ട് സേവാ വെബ്‌സൈറ്റിൽ അറ്റകുറ്റപ്പണി: സേവനങ്ങൾ ഇന്ന് വൈകീട്ട് മുതൽ മുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി

73
xr:d:DAFpKT6PTv0:1153,j:7271484758597390452,t:24032904

ദോഹ :’പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്‍റെ അറ്റകുറ്റപ്പണി കാരണം പാസ്പോർട്ട് സേവനങ്ങൾ വ്യാഴാഴ്ച വൈകീട്ട് മുതല്‍ തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഖത്തർ സമയം വ്യാഴാഴ്ച വൈകീട്ട് 5.30മുതല്‍ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച പുലർച്ച 3.30 (ഇന്ത്യൻ സമയം രാവിലെ ആറു) വരെയാണ് വെബ്സൈറ്റിന്‍റെ അറ്റകുറ്റപ്പണി കാരണം തടസ്സമുണ്ടാകുന്നത്. ഇക്കാലയളവില്‍ പാസ്പോർട്ട്, താല്‍ക്കാലിക പാസ്പോർട്ട്, പി.സി.സി ഉള്‍പ്പെടെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ സേവനങ്ങള്‍ പതിവുപോലെ ലഭ്യമാകുന്നതാണ്. അതേസമയം, എംബസിയിലെ കോണ്‍സുലാർ, വിസ സേവനങ്ങള്‍ പതിവുപോലെ തന്നെ തുടരുന്നതായിരിക്കും.മറ്റു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും സമാനമായ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ വെള്ളിയാഴ്ചത്തേക്ക് നല്‍കിയ എല്ലാ പാസ്പോർട്ട് സംബന്ധമായ അപ്പോയിൻമെന്റുകളും ക്യാൻസൽ ചെയ്തതായി ‘പാസ്പോർട്ട് സേവ’ വെബ്സൈറ്റ് അറിയിച്ചു. അന്നേദിവസം അപ്പോയിൻമെന്റുകള്‍ ലഭിച്ച അപേക്ഷകർക്ക് പുതിയ തീയതി എസ്.എം.എസ് വഴി അറിയിക്കും എന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.