ബിഗ് ടിക്കറ്റിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസി അധ്യാപികയെ. ഖത്തറിൽ ഇംഗ്ലീഷ് അധ്യാപിക ആയ ഫാസില മലയാളിയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്.
വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന് 29 വയസ്സുകാരിയായ ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത വസ്തുതയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണിക്ക് ഉപയോഗിക്കാനാണ് തീരുമാനം.
ഓഗസ്റ്റ് മാസം മുഴുവൻ ബിഗ് ടിക്കറ്റിന്റെ ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോ വഴി വിജയികൾ നേടുന്നത് AED 50,000 വീതം. വിജയികളിൽ ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.