Home News കാ​റോ​ട്ട​പ്പൂ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്

കാ​റോ​ട്ട​പ്പൂ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്

Lewis Hamilton (GBR) Mercedes AMG F1 W12 leads Pierre Gasly (FRA) AlphaTauri AT02 and Fernando Alonso (ESP) Alpine F1 Team A521 at the start of the race. 21.11.2021. Formula 1 World Championship, Rd 20, Qatar Grand Prix, Doha, Qatar, Race Day. - www.xpbimages.com, EMail: requests@xpbimages.com © Copyright: Charniaux / XPB Images

ദോ​ഹ: ലോ​ക​ത്തെ പ്രശസ്തമായ കാ​റോ​ട്ട​പ്പൂ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ഖ​ത്ത​ർ ഗ്രാ​ൻ​ഡ് പ്രീ ​വേ​ദി​യാ​യ ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ്പ്രീ​യോ​ടെ ആ​രം​ഭി​ച്ച പു​തി​യ സീ​സ​ണി​ൽ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളാ​യാ​ണ് ഖ​ത്ത​റി​ലും പി​ന്നാ​ലെ അ​ബൂ​ദ​ബി​യി​ലും ​മത്സരം ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്ന് വ​രെ​യാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ (എ​ൽ.​ഐ.​സി) നേ​ര​ത്തേ തുടങ്ങി .

24 ഗ്രാ​ൻ​ഡ്പ്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സീ​സ​ണി​ൽ നി​ല​വി​ൽ 14 ഗ്രാ​ൻ​ഡ് പ്രീ ​പൂ​ർ​ത്തി​യാ​യി. 23ാമ​ത് ഗ്രാ​ൻ​ഡ്പ്രീ​യാ​ണ് ഖ​ത്ത​രിൽ നടക്കുന്നത്. നേ​ര​ത്തേ ര​ണ്ടു ത​വ​ണ ഗ്രാ​ൻ​ഡ്പ്രീ​ക്ക് വേ​ദി​യാ​യ ഖ​ത്ത​റി​നെ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ തു​ട​ർ​ച്ച​യാ​യി പ​ത്തു വ​ർ​ഷ​ത്തേ​ക്കു​ള്ള വേ​ദി​യാ​യി തിരഞ്ഞെടുക്കുക ആയിരുന്നു . വി​പു​ല സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഗ്രാ​ൻ​ഡ് പ്രീക്ക് ഒ​രു​ക്കു​ന്ന​ത്. റേ​സി​നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള ഹോ​സ്പി​റ്റാ​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യി ലു​സൈ​ൽ ഹി​ൽ ലോ​ഞ്ച് നി​ർ​മി​ക്കു​മെ​ന്ന് എ​ൽ.​ഐ.​സി ഖത്തർ അ​റി​യി​ച്ചു.

Exit mobile version