Home Uncategorized ജീ​ൻ ലി​യോ​ൺ ജെ​റോ​മി​ന്റെ ക​ലാ സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഖ​ത്ത​ർ മ്യൂ​സിയത്തിൽ അരങ്ങേറും

ജീ​ൻ ലി​യോ​ൺ ജെ​റോ​മി​ന്റെ ക​ലാ സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഖ​ത്ത​ർ മ്യൂ​സിയത്തിൽ അരങ്ങേറും

ദോ​ഹ: ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് വി​ട​വാ​ങ്ങി​യ ക​ലാ​കാ​ര​ന്റെ അ​പൂ​ർ​വ​മാ​യൊ​രു പ്ര​ദ​ർ​ശ​ന​ത്തി​ന് വേ​ദി​യാകാൻ ഒ​രു​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ മ്യൂ​സി​യം. 1824ൽ ​ജ​നി​ച്ച് 1904ൽ ​മ​ര​ണ​മ​ട​ഞ്ഞ ഫ്ര​ഞ്ച് ഫ്ര​ഞ്ച് ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ ജീ​ൻ ലി​യോ​ൺ ജെ​റോ​മി​ന്റെ ലോ​ക​ശ്ര​ദ്ധേ​യ​മാ​യ ക​ലാ സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഖ​ത്ത​ർ മ്യൂ​സിയത്തിൽ അരങ്ങേറും.

‘സീ​യി​ങ് ഈ​സ് ബി​ലീ​വി​ങ്’ എ​ന്ന പേ​രി​ൽ ന​വം​ബ​ർ ര​ണ്ട് മു​ത​ൽ 2025 ഫെ​ബ്രു​വ​രി 22 വ​രെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​പ്രദർശനം മ​ത്ഹ​ഫ് അ​റ​ബ് മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ടു​മാ​യി സ​ഹ​ക​രി​ച്ച് ലൂ​സൈ​ൽ മ്യൂ​സി​യ​മാ​ണ് ​ഇ​തി​ഹാ​സ ക​ലാ​കാ​ര​ന്റെ വരകൾ ദോ​ഹ​യി​ലെ കാ​ഴ്ച​ക്കാ​ർ​ക്ക് മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്.

16 മു​ത​ൽ 19ാം നൂ​റ്റാ​ണ്ടു​ക​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മി​ഡി​ലീ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക, സൗ​ത്ത് ഏ​ഷ്യ മേ​ഖ​ല​യു​ടെ യൂ​റോ​പ്യ​ൻ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ, ലു​സൈ​ൽ മ്യൂ​സി​യ​ത്തി​ലെ ഓ​റി​യ​ന്റ​ലി​സ്റ്റ് ക​ല​ക​ളു​ടെ ശേ​ഖ​ര​ത്തി​ലെ 400ഓ​ളം സൃ​ഷ്ടി​ക​ൾ പ്ര​ദ​ർഷിപ്പിക്കും.

ഖ​ത്ത​ർ മ്യൂ​സി​യം ക​ല​ക്ഷ​ൻ​സ്, ന്യൂ​യോ​ർ​ക്കി​ലെ മെ​ട്രോ​പൊ​ളി​റ്റ​ൻ മ്യൂ​സി​യം ഓ​ഫ് ആ​ർ​ട്ട്, മ​ലേ​ഷ്യ​യി​ലെ ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യം തു​ട​ങ്ങി​യ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലെ സൃ​ഷ്ടി​ക​ളും പ്ര​ദ​ർഷിപ്പിക്കും.

നാ​ദി​യ കാ​ബി ലി​ങ്കെ (തു​നീ​ഷ്യ) ,ബാ​ബി ബ​ദ​ലോ​വ് (അ​സൈ​ർ​ബൈ​ജാ​ൻ), എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രി​ൽ​നിന്നുള്ള പു​തി​യ സൃ​ഷ്ടി​ക​ൾ 21ാം നൂ​റ്റാ​ണ്ടി​ൽ ജെ​റോ​മി​നെ പ്ര​ദ​ർ​ശ​ന​ത്തി​ൽ പു​ന​ർ​വ്യാ​ഖാ​നം ചെ​യ്യും.

Exit mobile version