ദോഹ: ഒരു നൂറ്റാണ്ട് മുമ്പ് വിടവാങ്ങിയ കലാകാരന്റെ അപൂർവമായൊരു പ്രദർശനത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് ഖത്തർ മ്യൂസിയം. 1824ൽ ജനിച്ച് 1904ൽ മരണമടഞ്ഞ ഫ്രഞ്ച് ഫ്രഞ്ച് ചിത്രകാരനും ശിൽപിയുമായ ജീൻ ലിയോൺ ജെറോമിന്റെ ലോകശ്രദ്ധേയമായ കലാ സൃഷ്ടികളുടെ പ്രദർശനം ഖത്തർ മ്യൂസിയത്തിൽ അരങ്ങേറും.
‘സീയിങ് ഈസ് ബിലീവിങ്’ എന്ന പേരിൽ നവംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 22 വരെയാണ് സംഘടിപ്പിക്കുന്നപ്രദർശനം മത്ഹഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടുമായി സഹകരിച്ച് ലൂസൈൽ മ്യൂസിയമാണ് ഇതിഹാസ കലാകാരന്റെ വരകൾ ദോഹയിലെ കാഴ്ചക്കാർക്ക് മുന്നിലെത്തിക്കുന്നത്.
16 മുതൽ 19ാം നൂറ്റാണ്ടുകളിൽ വ്യാപിച്ചുകിടക്കുന്ന മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ മേഖലയുടെ യൂറോപ്യൻ ചിത്രീകരണങ്ങൾ ഉൾപ്പെടെ, ലുസൈൽ മ്യൂസിയത്തിലെ ഓറിയന്റലിസ്റ്റ് കലകളുടെ ശേഖരത്തിലെ 400ഓളം സൃഷ്ടികൾ പ്രദർഷിപ്പിക്കും.
ഖത്തർ മ്യൂസിയം കലക്ഷൻസ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, മലേഷ്യയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം തുടങ്ങിയ ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ സൃഷ്ടികളും പ്രദർഷിപ്പിക്കും.
നാദിയ കാബി ലിങ്കെ (തുനീഷ്യ) ,ബാബി ബദലോവ് (അസൈർബൈജാൻ), എന്നിവരുൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരിൽനിന്നുള്ള പുതിയ സൃഷ്ടികൾ 21ാം നൂറ്റാണ്ടിൽ ജെറോമിനെ പ്രദർശനത്തിൽ പുനർവ്യാഖാനം ചെയ്യും.