Home News ഇ​ൻ​ഡി​ഗോ​ക്ക് വേ​ണ്ടി ക​ണ്ണൂ​രി​ലേ​ക്ക് സർവീസ് നടത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ഇ​ൻ​ഡി​ഗോ​ക്ക് വേ​ണ്ടി ക​ണ്ണൂ​രി​ലേ​ക്ക് സർവീസ് നടത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നു വേ​ണ്ടി ദോ​ഹ -ക​ണ്ണൂ​ർ സെ​ക്ട​റി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സ് ന​ട​ത്തി . ഖ​ത്ത​ർ എ​യ​ർ​വേ​സ് വിമാനം വാടകക്ക് എടുത്താണ് ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്.

ആ​ദ്യ സ​ർ​വി​സ് വ്യാ​ഴാ​ഴ്ച ആരംഭിച്ചു. ആ​ഗ​സ്റ്റ് 29ന് ​ര​ണ്ടാം സ​ർ​വി​സ് ആരംഭിക്കും. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ-​ദോ​ഹ റൂ​ട്ടി​ലെ ഇ​ൻ​ഡി​ഗോ​യു​ടെ പ്ര​തി​ദി​ന സ​ർ​വി​സി​ൽ 201 സീ​റ്റി​ങ് ക​പ്പാ​സി​റ്റി​യു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 737 മാ​ക്സ് വി​മാ​നം ഉൾപെടും. ​

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ദോ​ഹ​യി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.55ഓ​ടെ​യാ​ണ് ക​ണ്ണൂ​രി​ൽ ലാൻഡ് ചെയ്തു . വി​ദേ​ശ ക​മ്പ​നി​യു​ടെ വി​മാ​ന​ത്തെ ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം (കി​യാ​ൽ) അ​ധി​കൃ​ത​ർ ജ​ലാ​ഭി​വാ​ദ്യ​ത്തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ത​ന്നെ സ്വീ​ക​രി​ക്കുകയും ചെയ്തു. ഇ​തേ വി​മാ​നം വൈ​കു​ന്നേ​രം 4.25ന് ​പു​റ​പ്പെ​ട്ട് ആ​റ് മ​ണി​യോ​ടെ ദോ​ഹ​യിൽ തിരിച്ചെത്തി. ഇ​ൻ​ഡി​ഗോ​യു​ടെ ന​മ്പ​റി​ൽ ത​ന്നെ​യാ​ണ് വിമാനം സ​ർ​വി​സ് നടത്തുന്നത്.

പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് നി​ല​വി​ൽ ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ കഴിയില്ല എന്ന സാഹചര്യത്തിൽ ഇ​ൻ​ഡി​ഗോ​ക്ക് വേ​ണ്ടി ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​റ​ന്നി​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ൻ​ഡി​ഗോ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ആ​റ് ബോ​യി​ങ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ൾ വാ​ട​ക​ക്ക് എ​ടു​ത്ത​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സ് നിലവിൽ ഇ​ൻ​ഡി​ഗോ​യു​മാ​യി കോ​ഡ് ഷെ​യ​റി​ങ് പ​ങ്കാ​ളി​ത്ത​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി കൂ​ടി​യാ​ണ് . അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ് ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യു​ടെ ഏ​താ​നും എ​യ​ർ​​ക്രാ​ഫ്റ്റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും മ​റ്റു​മാ​യി ഗ്രൗ​ണ്ടി​ങ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്ത​ത്.

70ഓ​ളം വി​മാ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ജൂ​ൺ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ൻ​ഡി​ഗോ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ല​ത്തി​റ​ക്കി​യ​ത്.

Exit mobile version