കൊച്ചി – യുഎഇ കപ്പല്‍ സര്‍വ്വീസ് ആരംബിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിൽ എത്തിനിൽകുകയാണ്.. നേരത്തെ ബേപ്പൂരില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസ് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും തുറമുഖത്തെ ആഴക്കുറവ് കാരണം കൊച്ചിയിലേക്ക് മാറ്റുക ആയിരുന്നു.
കേരളത്തിലെ മറ്റ് തുറമുഖങ്ങളെയും സര്‍വ്വീസുമായി ബന്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പിന്നീട് പരിഗണയിൽ കൊണ്ടുവരും. ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വ്വീസ് തുടങ്ങുമ്പോൾ നേട്ടം യാത്രക്കാരേക്കാൾ കൂടുതൽ ചരക്കു കയറ്റുമതിയും ടൂറിസവും പരിപോഷിക്കാനുള്ള വഴിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. രണ്ട് കമ്പനികളെ സര്‍ക്കാര്‍ ഇതിനു വേണ്ടി തിരഞ്ഞെടുത്തു . കഴിഞ്ഞ ഡിസംബര്‍ 20ന് ദുബായില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കാന്‍ ഉദ്ദേശിച്ചതെങ്കിലും എന്നാൽ ചില തടസങ്ങള്‍ നേരിട്ടുവെന്ന് അധികൃതർ പറഞ്ഞു.