Home news ഖത്തർ കോടതികളിൽ ഇനി ‘വെർച്വൽ എംപ്ലോയി’ സേവനവും

ഖത്തർ കോടതികളിൽ ഇനി ‘വെർച്വൽ എംപ്ലോയി’ സേവനവും

ദോഹ : കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കാൻ നിർമിതബുദ്ധി ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ഖത്തർ കോടതികളിൽ ഇനി ‘വെർച്വൽ എംപ്ലോയി’ സംവിദാനവും കൊണ്ടുവരുമെന്ന് ഖത്തർ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു. ഹർജി ഉൾപ്പെടെ കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കാൻ നിർമിതബുദ്ധിയിലധിഷ്ഠിതമായ ‘വെർച്വൽ എംപ്ലോയി’ ഇനി ഫയലുകൾ കൈകാര്യം ചെയ്യും. വാട്സ്ആപ് ചാനലിലൂടെയുള്ള നൂതന സംരംഭം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയതായും വാട്സ്ആപ് ചാനൽ വഴി മെമ്മോറാണ്ടങ്ങൾ ഫയൽ ചെയ്യാനും കഴിയും എന്നും അധികൃതർ വ്യക്തമാക്കി .

സുപ്രീം കോടതി, സിവിൽ കോടതി, അപ്പീൽ കോടതി, കുടുംബ കോടതി എന്നിവിടങ്ങളിൽ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു.

ഇങ്ങനെ ലഭിക്കുന്ന പരാതികൾ നിർമിതബുദ്ധി ഉപയോഗിച്ച് ‘വെർച്വൽ എംപ്ലോയി’ ഫയൽ ചെയ്ത് സ്വീകരിക്കുകയും ഏത് സമയത്തും ഇലക്ട്രോണിക് ചാനലുകൾ വഴി ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മെമ്മോറാണ്ടങ്ങൾ സമർപ്പിക്കുന്നതിനുള്ള പ്രക്രിയ കൂടുതൽ എളുപ്പമാക്കുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട നിയമ സ്ഥാപനങ്ങൾക്കും, വ്യവഹാരികൾക്കും മാത്രമാണ് ‘വെർച്വൽ എംപ്ലോയി’ സേവനം ഉപയോഗപ്പെടുത്താൻ കഴിയുക . പരീക്ഷണഘട്ടം പൂർണമായി വിജയിക്കുന്നതോടെ, ഈ വർഷം അവസാനം ഇത് പൂർണതോതിൽ നടപ്പാക്കാൻ കഴിയും.

സമഗ്രമായ ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിർമിതബുദ്ധി, റോബോട്ടിക് സാങ്കേതിക വിദ്യയിലെ പുതിയൊരു എംപ്ലോയി ആയി സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിയമിച്ചത്.

Exit mobile version